കാജോൾ ഇന്ത്യയിലില്ല!!നടിയുടെ വാട്സാപ്പ് നമ്പർ വെളിപ്പെടുത്തി അജയ് ദേവ്ഗൺ...

കജോൾ ഇന്ത്യയിൽ ഇല്ലെന്നും വാട്സാപ്പിൽ ബന്ധപ്പെടുക എന്നായിരുന്നു ട്വിറ്റ്.

By Suchithra Mohan

സിനിമ താരങ്ങളുടെ നമ്പറിനായി ശ്രമിക്കാത്തവർ ആരും തന്നെയുണ്ടാകില്ല. നമ്പർ ലഭിക്കുന്നതിനായി ഏത് അറ്റം വരെ പോകാനും ഇവർക്ക് മടയില്ല. അധികം കഷ്ടപ്പെടാതെ നമ്പർ കിട്ടിയാലോ... ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ബോളിവുഡ് താരം കജോളിന്റെ വാട്സാപ്പ് നമ്പർ പ്രചരിക്കുകയാണ്. അത് പരസ്യമാക്കിയത് സ്വന്തം ഭർത്താവും നടനുമായ അജയ് ദേവ്ഗണും. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയായിരുന്നു താരത്തിന് അബദ്ധം പിണഞ്ഞത്.

kajol

കജോൾ ഇന്ത്യയിൽ ഇല്ലെന്നും വാട്സാപ്പിൽ ബന്ധപ്പെടുക എന്നായിരുന്നു ട്വിറ്റ്. നമ്പറുൾപ്പെടെയായിരുന്നു ട്വിറ്റ്. ട്വിറ്റ് പുറം ലോകത്ത് എത്തിയതോടെ ചൂടപ്പം പോലെ പരക്കുകയായിരുന്നു നമ്പർ. പിന്നെ കജോളിന്റെ വാട്സാപ്പിന് ഒരു വിശ്രമം ഉണ്ടായിട്ടില്ല. ഫോൺ കോളുകളുടേയും മെസേജിന്റേയും പ്രവാഹമായിരുന്നു താരത്തിന്. നമ്പർ പ്രചരിക്കുമ്പോൾ അജയ് ദേവ്ഗണിനെതിരെ ട്രോൾ മഴയാണ്.സുഹൃത്തേ ഇത് ട്വിറ്ററാണ് വാട്സാപ്പല്ല എന്നായി വേറെ ചിലരുടെ പരിഹാസം. അറിയാതെ സംഭവിച്ചതാണെങ്കിലും കജോളിനെ ഇനി വാട്സാപ്പ് നമ്പർ മാറ്റാതെ തരമില്ലെന്നാണ് ചിലരുടെ കമന്റ്. ഷാരൂഖും സ്ഥലത്തില്ല, അദ്ദേഹത്തിന്റെ കൂടെ നമ്പർ തരൂ എന്നയിരുന്നു മറ്റ് ചിലർ. എന്നാൽ കജോൾ പ്രതികരിക്കാത്തതിലായിരുന്നു ചിലരുടെ പരിഭവം.

എന്നാൽ സംബവം കൈവിട്ട് പോയതോടെ വിശദീകരണവുമായി താരം അജയ് ദേവ്ഗൺ രംഗത്തെത്തിയിട്ടുണ്ട്. ഷൂട്ടിങിനിടെയുള്ള തന്റെ ചെറിയൊരു തമാശയായിരുന്നു ഇതെന്നാണ് അജയ് ഇതേക്കുറിച്ച് പറഞ്ഞത്. മറ്റാരുടേയോ നമ്പര്‍ കജോളിന്റെ നമ്പര്‍ എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്യുകയായിരുന്നു. കജോളിന്റെ നമ്പർ അജയ് ദേവ്ഗൺ പരസ്യപ്പെടുത്തി എന്ന വാർത്ത ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വൻ വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് യഥാർഥത്തിൽ സംഭവിച്ച കാര്യം വെളിപ്പെടുത്തി അജയ് രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X