»   » പിറന്നാള്‍ ദിനത്തില്‍ പ്രണയാതുരനായി പാരീസില്‍ കജോളിനോടൊപ്പം, അജയ് പുറത്തുവിട്ട ചിത്രം വൈറല്‍!

പിറന്നാള്‍ ദിനത്തില്‍ പ്രണയാതുരനായി പാരീസില്‍ കജോളിനോടൊപ്പം, അജയ് പുറത്തുവിട്ട ചിത്രം വൈറല്‍!

Written By:
Subscribe to Filmibeat Malayalam

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അജയ് ദേവ്ഗണും കജോളും. അജയ് ദേവ്ഗണിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഭാര്യയ്ക്കും മകനുമൊപ്പം പിറന്നാള്‍ ആഘോഷിക്കാനായിരുന്നു ഇത്തവണ താരം തീരുമാനിച്ചത്. നിശ്ചയിച്ചത് പ്രകാരം തന്നെ പാരീസിലേക്കാണ് ഇത്തവണ ഇവരെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്. മകന്‍ യുഗിനൊപ്പമുള്ള ഫോട്ടോയും കജോളിനൊപ്പമുള്ള ഫോട്ടോയുമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.

3 മാസത്തെ സുനാമിയില്‍ പിറന്ന ലുക്ക്, രണ്ടാം ജന്മത്തിലെ ആദ്യ വേദിയില്‍ വാചാലനായി ദിലീപ്, കാണൂ!

വിവാഹ വേദിയില്‍ കിടിലന്‍ ഡാന്‍സുമായി നീരജിന്റെ എന്‍ട്രി, വീഡിയോ വൈറലാവുന്നു, കാണൂ!

മകനോടൊപ്പം സമയം ചെലവഴിക്കാന്‍ ഏറെ ഇഷ്ടമാണ് തനിക്കെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. മകള്‍ നിസ സിംഗപ്പൂരിലായതിനാല്‍ അവളെ ശരിക്കും മിസ്സ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മകനോടൊപ്പമാണ് താന്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. മിക്കവാറും സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരിക്കും കജോളെന്നും താരം വ്യക്തമാക്കിയിരുന്നു.

Kajole, Ajay Dvgn

പാരീസിലെ ബര്‍ത്ത് ഡേ ആഘോഷത്തില്‍ ഇവര്‍ക്കൊപ്പം അടുത്തിടെ വിവാഹിതരായ വത്സല്‍ സേതും ഇഷിത ദത്തയുമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈഫല്‍ ടൗവറിന് മുന്നില്‍ പ്രണയാതുരരായി നില്‍ക്കുന്ന നവദമ്പതിഖലുടെ ഫോട്ടോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. എത്ര തിരക്കിലായലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനും യാത്രകള്‍ നടത്താനും ഈ ദമ്പതികള്‍ സമയം മാറ്റിവെക്കാറുണ്ട്.

English summary
Ajay Devgn Gives A Sneak-Peek Of His Parisian Birthday Celebrations With Kajol & His Kids!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X