മണിക്കൂറുകളോളം മിണ്ടാതിരിക്കും!!വീട്ടിലും ചിൽ കപ്പിൾസ്,20 വർഷത്തെ ദാമ്പത്യത്തെക്കുറിച്ച് താരങ്ങൾ

ഇപ്പോഴിത ഇരു താരങ്ങളും ഒരുമിച്ച് ജീവിക്കൻ തുടങ്ങിയിട്ട് 20 വർഷം പൂർത്തിയാവുകയാണ്

ബോളിവുഡിലെ കൂൾ ആന്റ് റൊമാന്റിക് കപ്പിൾസാണ് കജോളും അജയ് ദേവ്ഗണും. വിവാഹം കഴിഞ്ഞ് ഇരു വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നു ന്യൂലി മ്യാരിഡ് കപ്പിൾസിനെ പോലെയാണിവർ. എപ്പോഴും ചിൽഔട്ടായി നടക്കുന്ന താരദമ്പതികളെയാകും കാണാൻ സാധിക്കുന്നത്. വിവാഹവും വേർപിരിയലും ബ്രേക്കപ്പുമൊക്കെ ഫാഷനായി കൊണ്ട് നടക്കുന്ന താരങ്ങൾക്ക് ഇവർ ഉത്തമ ഉദാഹരണമാണ്.

AJAY DEVGONE

ഇപ്പോഴിത ഇരു താരങ്ങളും ഒരുമിച്ച് ജീവിക്കൻ തുടങ്ങിയിട്ട് 20 വർഷം പൂർത്തിയാവുകയാണ്. എല്ലാവരും കണ്ടാൽ അസൂയപ്പെടുന്നവിധത്തിലുളള ജീവിതമാണ് ഇവരുടേത്. ഇതിന്റെ രഹസ്യം തുറന്നു പറയുകയാണ് താരം. അജയ് ദേവ്ഗണാണ് വിജയകരമായ 20 വർഷത്തെ ദാമ്പത്യ ജീവിതത്തിനെ കുറിച്ച് പങ്കുവെച്ചത്.

തങ്ങൾ എങ്ങനെയാണോ അതുപോലെ തന്നെയാണ് വിവാഹത്തിനു ശേഷവും ജീവിച്ചത്. ഇത് തങ്ങളുടെ ജീവിതം പോസിറ്റീവാക്കി. തങ്ങൾ പരസ്പരം മാറാൻ ആവശ്യപ്പെട്ടിട്ടില്ല. അവൾക്ക് കുറച്ച് സ്പേയ്സ് വേണമെന്ന് തോന്നിയാൽ അത് അവളെടുക്കും. അതുപോലെ എനിക്കും തരുക തന്നെ ചെയ്യും. ഒരുമുറിയിൽ ഒന്നും മിണ്ടാതെ മണിക്കൂറുകളോളം തങ്ങൾക്ക് ഇരിക്കാൻ കഴിയും. തമ്മിൽ സംസാരിക്കുന്നില്ലല്ലോ എന്ന് ഓർത്ത് ഞങ്ങൾ ഒരിക്കൽ പോലും അസ്വസ്ഥതപ്പെട്ടിട്ടുമില്ല- അജയ് പറഞ്ഞു. കൂടാതെ എന്തും പങ്കുവെയ്ക്കാനുള്ള ഒരു സ്പെയ്സ് തങ്ങൾക്കിടയിൽ ഉണ്ട്. വീട്ടിലും തങ്ങൾ വളരെ കൂൾ കപ്പിൾസാണെന്ന് താരം കൂട്ടിച്ചേർത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X