For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലണ്ടനിൽ ബിസിനസുകാരനായ 24കാരനുമായി താരപുത്രി പ്രണയത്തിൽ, വൈറലായി പ്രൈവറ്റ് പാർട്ടി ഫോട്ടോകൾ!

  |

  ബോളിവുഡിൽ അന്നും ഇന്നും ഒരേപോലെ പരസ്പരം പ്രണയിക്കുന്ന താരങ്ങളാണ് കജോളും അജയ് ദേവ്​ഗണും. മറ്റ് പ്രണയ വിവാഹങ്ങളിൽ സംഭവിക്കുന്നത് പോലെ തന്നെ കജോളും അജയിയും ആദ്യം സൗഹൃദത്തിലായിരുന്നു. ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയത്.

  വിവാഹ ജീവിതം ഇരുപത്തിമൂന്ന് വർഷം പിന്നിട്ടിട്ടും ഇരുവരുടേയും ഒരുമയും സ്നേഹവും ഒരു കുറവും വരാതെ നിലനിൽക്കുകയാണ്. താരദമ്പതികളുടെ ജീവിതം മാതൃകയാക്കുന്ന നിരവധി പേർ ബോളിവുഡിലുണ്ട്.

  Also Read: 'നെറുകയിൽ സിന്ദൂരം, കഴുത്തിൽ പൂമാലകൾ, നിറചിരിയോടെ അമൃതയും ​ഗോപി സുന്ദറും'; വിവാഹം കഴിഞ്ഞോയെന്ന് ആരാധകർ!

  അജയ് ദേവ്ഗണും കജോളും ആദ്യമായി കണ്ടുമുട്ടുന്നത് 1995ൽ പുറത്തിറങ്ങിയ ഹൽചുൽ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ്. അജയിയെ ആദ്യം കണ്ടപ്പോൾ വളരെ വിചിത്രനായ ഒരു മനുഷ്യനായിട്ടാണ് തനിക്ക് തോന്നിയത് എന്നാണ് കജോൾ പറഞ്ഞിട്ടുള്ളത്.

  അധികം വൈകാതെ ഇരുവരും സുഹൃത്തുക്കളായി. അന്ന് മറ്റൊരു പെൺകുട്ടിയുമായി ഡേറ്റിങ് നടത്തിയിരുന്ന അജയിയിൽ നിന്ന് കാജോൾ പ്രണയോപദേശം സ്വീകരിക്കാറുണ്ടായിരുന്നു. ഗുണ്ടാരാജ് എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് ഇരുവരും പരസ്പരം പ്രണയത്തിലായത്.

  Also Read: 'മെസേജുകൾ കൂടിയപ്പോൾ പ്രിയയോട് പറഞ്ഞു, എന്നെ ശ്രദ്ധിച്ചില്ലേൽ ഞാൻ വഴി തെറ്റി പോയേക്കുമെന്ന്'; ചാക്കോച്ചൻ

  നാല് വർഷത്തോളം കജോളും അജയിയും പ്രണയിച്ചു. പ്രണയിച്ചിരുന്ന കാലത്ത് ഒരിക്കൽ പോലും ഐ ലവ് യു എന്നോ അതേ വിഭാ​ഗത്തിൽപ്പെടുന്ന പ്രപ്പോസൽ സീനുകളോ തങ്ങൾ പരസ്പരം ചെയ്തിട്ടില്ലെന്നും അജയ് വിവാഹശേഷം വെളിപ്പെടുത്തിയിരുന്നു.

  1999ൽ ആണ് അജയ് ദേവ്​ഗൺ-കജോൾ വിവാഹം നടന്നത്. ഇരുവരും മാധ്യമങ്ങളെയെല്ലാം ഒഴിവാക്കി വളരെ സ്വകാര്യമായി അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചാണ് തങ്ങളുടെ വിവാഹം നടത്തിയത്.

  നെസ, യു​ഗ് എന്നിങ്ങനെ രണ്ട് മക്കൾ ഇരുവർക്കുമുണ്ട്. 2003ൽ ആണ് നൈസ ജനിക്കുന്നത്.

  പത്തൊമ്പതുകാരിയായ നൈസയുടെ ചിത്രങ്ങൾ കജോൾ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്. ഫോട്ടോകൾ എല്ലാം ശ്രദ്ധിക്കപ്പെടാറുണ്ടായിരുന്നു. ഫാഷനിലും മേക്കോവറുകളിലും അതീവ ശ്രദ്ധാലുവാണ് നൈസ.

  പക്ഷെ ഇതുവരേയും മാതാപിതാക്കളുടെ പാരമ്പര്യം പിന്തുടർന്ന് സിനിമാ അഭിനയം താരപുത്രി തുടങ്ങിയിട്ടില്ല. മാതാപിതാക്കളോടൊപ്പമുള്ള പാർട്ടികളിലും ചടങ്ങുകളിലും നൈസ എത്താറുണ്ടെങ്കിലും ജനശ്രദ്ധയിൽ നിന്ന് വിട്ടുനിൽക്കാനാണ് നൈസ ‌ഇഷ്ടപ്പെടുന്നത്.

  ഇപ്പോൾ സിംഗപ്പൂരിലെ ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കുകയാണ് നൈസ. സിംഗപ്പൂരിലെ യുണൈറ്റഡ് വേൾഡ് കോളജ് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യയിലാണ് നൈസ ദേവ്ഗൺ പഠിക്കുന്നത്.

  നൈസ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. താരപുത്രി പ്രണയത്തിലാണെന്നാണ് ബോളിവുഡ് പാപ്പരാസികൾ റിപ്പോർ‌ട്ട് ചെയ്യുന്നത്. ലണ്ടനിൽ സ്ഥിരതാമസക്കാരനായ വ്യവസായി വേദാന്ത് മഹാജൻ എന്ന 24 കാരനുമായിട്ടാണ് നൈസ ദേവ്ഗൺ പ്രണയത്തിലായിരിക്കുന്നത്.

  ഈ യുവ വ്യവസായി നിലവിൽ ലണ്ടനിലാണ് താമസിക്കുന്നത്. മുംബൈയിൽവെച്ചുള്ള സൗഹൃദമാണ് ഇരുവരും തമ്മിൽ.

  നൈസയുടെയും വേദാന്തും പലപ്പോഴും ഡിന്നർ ഡേറ്റിനും മറ്റുമായി പോകുമ്പോൾ ബോളിവുഡ് പാപ്പരാസികളുടെ ക്യാമറയ്ക്ക് മുമ്പിൽ പെട്ടിട്ടുണ്ട്. കൂടാതെ ഇവരുടെ പ്രൈവറ്റ് പാർട്ടി ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.

  Recommended Video

  Dr. Robin Taking Selfie: കാണാൻ വന്ന എല്ലാവരോടൊപ്പവും സെൽഫി എടുത്ത് റോബിൻ | *Celebrity

  ഇക്കഴിഞ്ഞ ജൂലൈ 20ന് വേദാന്ത് മഹാജൻ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ സ്‌പെയിൻ, ബാഴ്‌സലോണ എന്നിവിടങ്ങളിൽ നൈസയ്ക്കൊപ്പം നടത്തിയ വിനോദ യാത്രകളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. അതിനുശേഷമാണ് താരുപത്രി നൈസയുടെ പ്രണയം വീണ്ടും ​വാർത്തകളിൽ ഇടംപിടിച്ചത്.

  അതേസമയം ത്രിബം​ഗയാണ് അവസാനമായി കജോൾ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. ഗം​ഗുബായി കത്തിയവാഡി എന്ന ആലിയ ഭട്ട് സിനിമയിലാണ് അജയ് ദേവ്​ഗൺ അഭിനയിച്ചത്.

  ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി ഒരുക്കിയ പാൻ ഇന്ത്യൻ സിനിമ ആർആർആറിലും അജയ് അഭിനയിച്ചിട്ടുണ്ട്. മെയ് ഡേ എന്ന അമിതാഭ് ബച്ചൻ സിനിമയാണ് അജയ് എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ. മൈദാൻ, താങ്ക് ​ഗോഡ് എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന അജയിയുടെ മറ്റ് സിനിമകൾ.

  Read more about: kajol
  English summary
  Ajay Devgn-Kajol's daughter Nysa Devgan love Relationship again viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X