അജയ് ദേവ്ഗണ്‍ മസില്‍ കുറയ്ക്കുന്നു
ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ മസില്‍ കുറയ്ക്കുന്നു.ദൃശ്യം റീമേക്കിനായാണ് അജയ് ദേവ്ഗണ്‍ മസില്‍ കുറയ്ക്കുന്നത്. ദൃശ്യത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി എന്ന നാട്ടിന്‍പുറത്തുകാരന്‍ ആവാന്‍ വേണ്ടിയാണ് അജയ് ദേവ്ഗണ്‍ തന്റെ മസില്‍ കുറയ്ക്കുന്നത്.
പ്രഭുദേവ സംവിധാനം ചെയ്ത ആക്ഷന്‍ ജാക്‌സണ്‍ എന്ന സിനിമയ്ക്കായി രൂപപ്പെടുത്തിയ സിക്‌സ് പാക്ക് ശരീരത്തെയാണ് അജയ് പാകപ്പെടുത്തുന്നത്. മധ്യവയസ്‌കാനായ കുടുംബസ്ഥനെ അവതരിപ്പിക്കാന്‍ സിക്‌സ് പാക്കും ശരീരഭാരവു കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് അജയ് ദേവ്ഗണ്‍. ദൃശ്യം ഹിന്ദി പതിപ്പ് നിഷികാന്ത് കാമത്താണ് സംവിധാനം ചെയ്യുന്നത്.

സ്വന്തം സംവിധാനത്തില്‍ ശിവായ് എന്ന ചിത്രമായിരുന്നു അജയ് ചെയ്യാനിരുന്നത്. എന്നാല്‍ ഈ ചിത്രം മാറ്റിവയ്ക്കുകയായിരുന്നു. കാനഡയില്‍ ചിത്രീകരിക്കേണ്ടിയിരുന്ന സിനിമ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ മാറ്റിവച്ചെന്നാണ് അജയ് ദേവ്ഗണ്‍ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് വര്‍ഷാന്ത്യത്തില്‍ ഷൂട്ടിംഗ് പല്‍ന്‍ ചെയ്തിരുന്ന ദൃശ്യം ഹിന്ദി പതിപ്പ് ഉടന്‍ തുടങ്ങാന്‍ ആലോചിക്കുന്നത്.
ദൃശ്യം എന്ന പേരില്‍ കന്നഡയും ദൃശ്യ എന്ന പേരില്‍ തെലുങ്കിലും ചിത്രം ഇതിനോടകം റീമേക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. പാപനാശം എന്ന പേരില്‍ കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രമാകുന്ന തമിഴ്പതിപ്പ് ജീത്തുജോസഫ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. കാജല്‍ ചിത്രത്തില്‍ മീനയുടെ വേഷത്തില്‍ എത്തുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തബുവാണ് മലയാളത്തില്‍ ആശാ ശരത് ചെയ്ത പോലീസ് കഥാപാത്രമായി ഹിന്ദിയില്‍.


Click it and Unblock the Notifications