ഉറിയ്ക്ക് ശേഷം ദുജ് ദി പ്രൈഡ് ഒഫ് ഇന്ത്യ''!! വ്യോമസോന വിങ് കമാൻഡറായി സൂപ്പർ താരം.., കാണൂ
ഇന്ത്യൻ വ്യോമസോന വിങ് കാമാൻഡർ വിജയ് കർണികിന്റെ വേഷത്തിൽ ബോളിവുഡ് താരം അജയ് ദേവ്ഗൺ എത്തുന്നു. അഭിഷേക് ദുധൈയ്യ സംവിധാനം ചെയ്യുന്ന ദുജ് ദി പ്രൈഡ് ഓഫ് ഇന്ത്യ എന്നാണ് ചിത്രത്തിന്റെ പേര്. 1971 ലെ ഇന്ത്യ- പാകിസ്താൻ യുദ്ധസമയത്ത് ഭുജ് വിമാനത്തിന്റെ ചുമതല സ്ക്വാഡ്രൺ ലീഡർ വിജയ് കാർണിക്കിനായിരുന്നു. അത്യാവശ്യ ഘട്ടത്തിൽ കാർണിക്കിന്റെ നേതൃത്വത്തിലുളള സംഘം പ്രദേശത്തെ വനിതകളുടെ സഹായത്തോടെ വിമാനം ഇറക്കിയിരുന്നു. ഇന്ത്യയുടെ ചരിത്ര നിമിഷമായിരുന്നു അത്.

1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ നമ്മുടെ രാജ്യത്തെ വിജയത്തിലേയ്ക്ക് നയിച്ച ധീര സൈനികൻ സ്ക്വാഡ്രൺ ലീഡർ വിജയ് കാർണിക്കിനെ കുറിച്ച് പുതിയ തലമുറ അറിഞ്ഞിരിക്കണം. ഈ ഒറ്റ ഉദ്ദ്യേശം കൊണ്ടാണ് ഈ ധീരമായ കഥ പറയാൻ ഞങ്ങൾ ഒരുങ്ങുന്നത്. ജനങ്ങൾ പോലും യുദ്ധത്തിൽ പങ്കാളികളാക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കാൻ മാത്രം ധൈര്യശാലിയായിരുന്നു അദ്ദേഹം.
അജയ് ദേവ്ഗണിനെക്കാലും ഈ വേഷം ചെയ്യാൻ അനിയോജ്യനായി മാറ്റാരുമില്ലെന്നും ചിത്രത്തിന്റെ നിർമ്മാതാക്കളായ ഭൂഷൻ കുമാർ പറയുന്നു. അജയ് ദേവ്ഗൺ ചിത്രത്തിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്താൽ . പ്രേക്ഷകർ ഈ ചിത്രത്തിനു വേണ്ടി കടുത്ത കാത്തിരിപ്പാണ്.
Collaborating with @ajaydevgn once again, for #BhujThePrideOfIndia, based on Squadron Leader Vijay Karnik. The film will be directed by #AbhishekDudhaiya @TSeries #KrishanKumar #SelectMediaHoldingsLLP #GinnyKhanuja @vajir
— Bhushan Kumar (@itsBhushanKumar) March 19, 2019


Click it and Unblock the Notifications