ദൃശ്യം ഹിന്ദി പതിപ്പിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.
അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രിയ സരണ്‍ ആണ് നായിക.ഹിന്ദിയിലും കേബിള്‍ ഓപ്പറേറ്റര്‍ തന്നെയായാണ് അജയ് ദേവ്ഗണും എത്തുന്നത്. തബുവാണ് പൊലീസ് കമ്മീഷണറുടെ വേഷത്തില്‍ എത്തുന്നത്. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ജൂലൈ 31ന് പുറത്തിറങ്ങും .

ദൃശ്യം എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രം വയകോം 18 മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സംവിധായകന്‍ നിശികാന്ത് കാമത്ത് ആണ് ദൃശ്യം ഹിന്ദിയില്‍ എത്തിക്കുന്നത്
മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യത്തിന്റെ തെലുങ്ക് , കന്നഡറീമെയ്ക്കും വന്‍ വിജയമായിരുന്നു. കമല്‍ഹാസന്‍ നായകനായി 'പാപനാശം' എന്ന പേരില്‍ തമിഴിലും ദൃശ്യം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.


Click it and Unblock the Notifications