കജോളിനും മകള്‍ക്കും കൊറോണയില്ല! പ്രചാരണങ്ങള്‍ ശരിയല്ലെന്ന് അജയ് ദേവ്ഗണ്‍! ട്വീറ്റ് വൈറല്‍!
ബോളിവുഡ് സിനിമയുടെ സ്വന്തം താരദമ്പതികളാണ് അജയ് ദേവ്ഗണും കജോളും. ആക്ഷന്‍ ഹീറോയായി തുടങ്ങിയ അജയിന് പിന്നീടാണ് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളേയും ലഭിച്ചത്. അഭിനേതാവിനും അപ്പുറത്ത് സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. അജയ് ദേവ്ഗണിന്റെ പുതിയ ട്വീറ്റാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.
കജോളിനും നൈസയ്ക്കും കൊറോണയില്ല. അവര്‍ ആരോഗ്യവതികളായി ഇരിക്കുന്നു. അവരെക്കുറിച്ച് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നുമായിരുന്നു അജയിന്റെ ട്വീറ്റ്. അവരെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് നന്ദിയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
കജോളിന്റേയും അജയ് ദേവ്ഗണിന്റേയും മകളായ നൈസയ്ക്ക് കൊറോണ ടെസ്റ്റ് നടത്തിയെന്നും റിസല്‍ട്ട് പോസിറ്റീവാണെന്നുമുള്ള റിപ്പോര്‍ട്ടുകളുമായിരുന്നു പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഈ സംഭവം പ്രചരിച്ചത്.

സിംഗപ്പൂരിലെ ഇന്‍ര്‍നാഷണല്‍ സ്‌കൂളിലാണ് നൈസ പഠിക്കുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നൈസയുടെ സ്‌കൂളും അടച്ചിരുന്നു. മകളെ വിളിക്കാനായി കജോളായിരുന്നു സിംഗപ്പൂരിലേക്ക് പോയത്. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ അടുത്തിടെ വൈറലായി മാറിയിരുന്നു.
മുംബൈയിലെ വസതിയില്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയാണ് അജയ് ദേവ്ഗണും കുടുംബവും. അടുത്തിടെ കജോളായിരുന്നു ക്വാറന്റൈന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയത്. ചിത്രീകരണവും റിലീസുമെല്ലാം നിര്‍ത്തിവെച്ചതിനാല്‍ സിനിമാപ്രവര്‍ത്തകരും വീടുകളില്‍ കഴിയുകയാണ്. ഹോം ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ചാണ് പലരുമെത്തിയത്. അത്തരത്തിലുള്ള പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.
പ്രണയിച്ച് വിവാഹിതരായവരാണ് അജയ് ദേവ്ഗണും കജോളും. നൈസയെക്കൂടാതെ യുഗ് എന്നൊരു മകനുമുണ്ട് ഈ ദമ്പതികള്‍ക്ക്. കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ച് വാചാലരായി എത്താറുണ്ട് ഇരുവരും. തങ്ങള്‍ ഇരുവരും അഭിനേതാക്കളായതിനാല്‍ ഞങ്ങളെ വിലയിരുത്തുന്നത് പോലെ മക്കളേയും ചെയ്യരുതെന്ന് പറഞ്ഞ് നേരത്തെ അജയ് എത്തിയിരുന്നു. മാതാപിതാക്കള്‍ നടീനടന്‍മാരായതിനാലാണ് അവരെ എപ്പോഴും പ്രശ്‌സതി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 16ാം പിറന്നാള്‍ ദിനത്തില്‍ മകള്‍ക്കായി ഹൃദയസ്പര്‍ശിയായ കുറിപ്പുമായി കജോളും എത്തിയിരുന്നു.


Click it and Unblock the Notifications











