ഇരുപത്തിയഞ്ചോളം പേർ എന്നെ തല്ലാൻ വന്നു!! രക്ഷിച്ചത് അച്ഛൻ.. പിന്നെ അവിടെ നടന്നത് സിനിമ രംഗം

പ്രശസ്ത ബോളിവുഡ് സ്റ്റണ്ട് സംവിധായകനും നടൻ അജയ് ദേവ്ഗണ്ണിന്റെ അച്ഛൻ വീരു ദേവ്ഗൺ മെയ് 27 ന് അന്തരിച്ചിരുന്നു. മുംബൈയിൽവെച്ചായിരുന്നു അന്ത്യം. ഇദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് സിനിമ- രാഷ്ട്രീയ മേഖലയിലെ പ്രമുഖ രംഗത്തെത്തിയിരുന്നു. മെയ് 27 ന് വൈകുന്നേരും ആറ് മണിയ്ക്ക് നടന്ന സംസ്കാര ചടങ്ങിൽ പ്രമുഖർ പങ്കെടുത്തിരുന്നു.

കഴിഞ്ഞ അര നൂറ്റാണ്ടായി ബോളിവുഡിലെ സജീവ സാന്നിധ്യമായിരുന്നു വിരു ദേവ്ഗൺ. സ്റ്റണ്ട് സംവിധായകൻ, സംവിധായകൻ, നിർമ്മാതാവ്, അഭിനേതാവ് എന്നി നിലകളിൽ അദ്ദേഹം ശോഭിച്ചിരുന്നു. 1999 ൽ മകൻ അജയ് ദേവ്ഗണിനേയും അമിതാഭ് ബച്ചനേയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ഹിന്ദുസ്ഥാൻ കീ കസം എന്ന ചിത്രം ബോളിവുഡിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ക്രാന്തി, സൗരഭ്, സിംഗാസൻ എന്നീ ചിത്രങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലും അദ്ദേഹം പ്രത്യേക്ഷപ്പെട്ടിരുന്നു.

 ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ  ലോകം

ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ ലോകം

വീരു ദേവ്ഗണിന് ആദരാഞ്ജലികൾ അർപ്പിച്ച് ബോളിവുഡ്. മെയ് 27 ന് വൈകുന്നേരം നടന്ന സംസ്കാര ചടങ്ങളിൽ ഇന്ത്യൻ സിനിമ ലോകത്തെ പ്രമുഖരും രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തിരുന്നു. നടി ഐശ്വര്യ റായ്, നടൻ അഭിഷേക് ബച്ചൻ എന്നിവർ അജയ് ദേവ്ഗണിന്റെ ഭാര്യയും നടിയുമായ കജോളിനെ സമാധാനിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരുന്നു. സംസ്കാര ചടങ്ങളിൽ ബോളിവുഡിലെ പ്രമുഖർ അണിനിരന്നിരുന്നു

അച്ഛൻ സഹായിച്ചു

അച്ഛൻ സഹായിച്ചു

വീരൂ ദേവ്ഗണിന്റെ വിയോഗത്തിൽ നിന്ന് സിനിമ ലോകം ഇതുവരെ വുമുക്തരായിട്ടില്ല. ഇപ്പോഴിത മകൻ അജയ് ദേവ്ഗണിന്റെ അച്ഛനെ കുറിച്ചുളള ഒരു പഴയ അഭിമുഖം വൈറലാവുകയാണ്. ഒരിക്കൽ ആൾക്കൂട്ടം തന്നെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ രക്ഷകനായി എത്തിയത് അച്ഛനായിരുന്നു എന്നുവത്രേ. ആ പഴയ കഥ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

 കുട്ടി ജീപ്പിനു മുന്നിൽ ചാടി

കുട്ടി ജീപ്പിനു മുന്നിൽ ചാടി

തന്റെ ഏറ്റവും വലിയ വിനോദമായിരുന്നു ജീപ്പിൽ ചുറ്റി കറങ്ങുന്നത്. ഒരിക്കൽ തന്റെ ജീപ്പിൽ മുംബൈയിൽ ചുറ്റിക്കറങ്ങുകയായിരുന്നു. ഒരു വീതി കുറഞ്ഞ റോഡിലൂടെ ജീപ്പ് വരുമ്പോൾ അവിടെ പട്ടം പറത്തി കൊണ്ടിരുന്ന ഒരു കുട്ടി ജീപ്പിനു മുന്നിൽ എടുത്തു ചാടി. താൻ പെട്ടെന്ന് ബ്രേക്കിട്ടു. വണ്ടി ഇടിച്ചില്ലെങ്കിലും പേടിച്ചു കൂട്ടി നിലവിളിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആളുകൾ എന്റെ ജീപ്പിന് ചുറ്റും കൂടി എന്നോട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്റെ തെറ്റല്ലായിരുന്നുവെങ്കിലു ആൾക്കൂട്ടം കുട്ടിയ്ക്ക് നേരെ താൻ വണ്ടി ഇടിച്ചതു പോലെയായിരുന്നു അന്ന് പെരുമാറിയത്.

സിനിമ രംഗം

സിനിമ രംഗം

എന്നോട് വണ്ടിയിൽ നിന്ന് ഇറങ്ങാനും പൈസയുള്ളവർക്ക് എന്തു ആകാമല്ലോ എന്ന് പറഞ്ഞ് 20-, 25 ഓളം പേർ എന്റെ മുന്നിൽ ചാടി വീഴുകയായിരുന്നു. ഈ സമയത്ത് അച്ഛൻ അവിടെ എത്തി. സിനിമയിലെ ഫൈറ്റേഴ്സിനേയും കൂട്ടിയാണ് അച്ഛൻ വന്നത്. അവരെ കണ്ടതോടെ ആൾക്കൂട്ടം പിൻമാറുകയായിരുന്നു. അന്ന് ശരിയ്ക്കും ഒരു സിനിമ രംഗത്തെ അനുകരിക്കു പോലെയുളള സംഭവമായിരുന്നു അവിടെ നടന്നത്- അജയ് പറഞ്ഞു.

More from Filmibeat

Read more about: ajay devgn father death മരണം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X