അധികം പോകില്ലെന്ന് വിമർശകർ!! ദമ്പത്യജീവിതത്തിലെ ആ വിജയരഹസ്യം പങ്കുവെച്ച് താരങ്ങൾ
സിനിമയും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ടു പോകുക , രണ്ടിലും ഒരുപോലെ വിജയം നേടുക എന്നത് വളരെ കഠിനമായ കാര്യമാണ്. ബോളിവുഡിൽ ചുരുക്കം ചില താരങ്ങൾ മാത്രമേ ഇതിൽ വിജയം കണ്ടിട്ടുളളൂ. പ്രണയിച്ച് വിവാഹം കഴിച്ചവർ പലരും വർഷങ്ങൾ കഴിയുമ്പോൾ രണ്ട് വഴിക്കുന്ന പോകുന്ന കാഴ്ചയുണ്ടാകാറുണ്. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിയുമ്പോൾ തന്നെ പിരിയാമെന്നുള്ള തീരുമാനത്തിലെത്തി ചേരും. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും അന്നത്തെ പ്രണയം കാത്തു സൂക്ഷിച്ച് ജീവിക്കുന്ന താരങ്ങളാണ് കജോളും അജയ് ദേവ്ഗണും. വിവാഹം കഴിഞ്ഞ് 20 വർഷം പിന്നിടുകയാണ്. ഇപ്പോഴിത ദമ്പത്യജീവിതത്തിലെ വിജയത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം.

സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു കജോളിന്റെ വിവാഹം. അതിനാൽ തന്നെ ഇവരുടെ ദാമ്പത്യ ജീവിതം അധികകാലം നീണ്ടു നിൽക്കില്ലെന്ന് പലരും വിധിയെഴുതിയിരുന്നു. എന്നാൽ ഇതെല്ലാം പൊളിച്ചു കൊണ്ടായിരുന്നു പിന്നീട് ഇത് വരെയുളള ജീവിതം. ഇപ്പോഴിത ദാമ്പത്യ ജീവിതത്തിലെ വിജയരസക്കൂട്ടിനെ കുറിച്ച് അജയ് ദേവ്ഗൺ വെളിപ്പെടുത്തുകയാണ്.
വിവാഹത്തിനു മുമ്പത്തെ പോലെ ഞാൻ ഞാനും അവൾ അവളായും തന്നെ ജീവിച്ചു. തങ്ങൾ ഒരിക്കലും മാറിയിട്ടില്ല. അതായിരുന്നു പ്രധാനപ്പെട്ട ഒന്ന്. പിന്നീട് ജീവിതത്തിലെ നല്ലതും മോശവുമായ ഒരുപാട് സാഹചര്യങ്ങൾ ഒന്നിച്ചു നേരിട്ടുവെന്നും അജയ് ദേവ് ഗൺ പറയുന്നു. ദാമ്പത്യ ജീവിതത്തിലെ വിജയത്തിനെ കുറിച്ച് കജോൾ പറഞ്ഞത് ഇങ്ങനെയാണ്. താൻ ഒരുപാട് സംസാരിക്കുന്നതും അജയ് നിശബ്ദമായി കേൾക്കുന്നതുമാണ് തങ്ങളുടെ ബന്ദം വിജയിക്കാനുളള കാരണമെന്ന് കജോൾ മുൻപ് പറഞ്ഞിരുന്നു.


Click it and Unblock the Notifications