അപ്പൂപ്പന്‍ മരിച്ചപ്പോള്‍ ചെറുമകള്‍ ബ്യൂട്ടിപാര്‍ലറിലോ? അജയ് ദേവ്ഗണിന്റെ മകള്‍ക്കെതിരെ വിമര്‍ശനം!

സോഷ്യല്‍ മീഡിയയുടെ വരവോടെ പല കാര്യങ്ങളും നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. താരങ്ങളുടെ വ്യക്തി ജീവിതത്തിലെ പല സംഭവങ്ങളും അമിതപ്രാധാന്യത്തോടെ കൊട്ടിഘോഷിക്കുന്ന കാലമാണിത്. പല താരങ്ങളേയും പാപ്പരാസികള്‍ വിടാതെ പിന്തുടരാറുണ്ട്. സ്വകാര്യ ജീവിതത്തില്‍ വേണ്ടത്ര സ്വതാന്ത്ര്യമില്ലാതെയാണ് പലരും ജീവിക്കുന്നത്. അനാവശ്യമായ വിവാദങ്ങളും ഇത്തരത്തില്‍ അരങ്ങേറാറുണ്ട്. അടുത്തിടെയായിരുന്നു അജയ് ദേവ്ഗണിന്റെ പിതാവായ വീരു ദേവ്ഗണ്‍ അന്തരിച്ചത്. അപ്രതീക്ഷിതമായ വേര്‍പാടില്‍ തകര്‍ന്നുപോയ കുടുംബത്തെ ആശ്വസിപ്പിക്കാനും വീരു ദേവ്ഗണിന് ആദരാഞ്ജലി അര്‍പ്പിക്കാനുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു.

വിഖ്യാത ആക്ഷന്‍ കോറിയോഗ്രാഫറായിരുന്നു വീരു ദേവ്ഗണ്‍. 150 ലധികം സിനിമകള്‍ക്കായി അദ്ദേഹം കോറിയോഗ്രാഫിയും സ്റ്റണ്ടും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ സംവിധാനത്തിലും അദ്ദേഹം പരീക്ഷണം നടത്തിയിരുന്നു. ഹിന്ദുസ്ഥാന്‍ കീ കസം എന്ന സിനിമയുമായാണ് അദ്ദേഹമെത്തിയത്. അജയ് ദേവ്ഗണും അമിതാഭ് ബച്ചനുമായിരുന്നു പ്രധാന താരങ്ങള്‍. ഇത് കൂടെ ചില സിനിമകളില്‍ അദ്ദേഹം വേഷമിട്ടിരുന്നു. വീണയാണ് അദ്ദേഹത്തിന്റെ ഭാര്യ. അനില്‍ ദേവ്ഗണ്‍, കവി, നീലം ദേവ്ഗണ്‍ എന്നിവരും മക്കളാണ്. അദ്ദേഹത്തിന്റെ മറമത്തിന് പിന്നാലെയായി കജോളിനെ ആശുപത്രിയില്‍ കണ്ടതില്‍ ആരാധകര്‍ പരിഭ്രാന്തിയിലായിരുന്നു. ഇപ്പോഴിതാ ചെറുമകളായ നൈസയെ വിമര്‍ശിച്ചാണ് സോഷ്യല്‍ മീഡിയ എത്തിയിട്ടുള്ളത്. വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

വീരു ദേവ്ഗണിന്റെ വിയോഗം

വീരു ദേവ്ഗണിന്റെ വിയോഗം

അടുത്തിടെയായിരുന്നു അജയ് ദേവ്ഗണിന്റെ പിതാവും നടനും സ്റ്റണ്ട് സംവിധായകനുമായ വീരു ദേവ്ഗണ്‍ അന്തരിച്ചത്. അപ്രതീക്ഷിതമായുള്ള വിയോഗത്തില്‍ അനുശോചനമറിയിച്ച് സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. മുന്‍പ് തന്നെ ജനക്കൂട്ടം വളഞ്ഞിട്ട് തല്ലാന്‍ ശ്രമിച്ചപ്പോള്‍ 250 ലധികം പേരെയും കൂുട്ടി ലൊക്കേഷനില്‍ വന്ന അച്ഛനെക്കുറിച്ച് പറഞ്ഞ് അജയ് ദേവ്ഗണും വാചലനായിരുന്നു. ജീപ്പുമായി കറങ്ങുന്നതിനിടയില്‍ ഒരുകുട്ടിയെ തട്ടാന്‍ നോക്കുകയും താന്‍ ബ്രേക്കിട്ട് ചവിട്ടി നിര്‍ത്തുകയും ചെയ്തിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ ആള്‍ക്കൂട്ടം തന്നെ വളഞ്ഞിട്ട് തല്ലാന്‍ നോക്കുന്നതിനിടയിലായിരുന്നു അച്ഛനും സംഘവും എത്തിയതെന്നും ആള്‍ക്കൂട്ടത്തെ കണ്ട് അവര്‍ അതേ പോലെ പിന്‍വാങ്ങുകയായിരുന്നുവെന്നും സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കാര്യമായിരുന്നു നടന്നതെന്നുമായിരുന്നു നേരത്തെ താരപുത്രന്‍ പറഞ്ഞത്.

കജോളിനെ ആശ്വസിപ്പിച്ച് സഹപ്രവര്‍ത്തകര്‍

കജോളിനെ ആശ്വസിപ്പിച്ച് സഹപ്രവര്‍ത്തകര്‍

ഭര്‍തൃപിതാവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്നുനിന്നിരുന്ന കജോളിനെ ആശ്വസിപ്പിക്കുന്ന സഹപ്രവര്‍ത്തകരുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അഭിഷേക് ബച്ചനും ഐശ്വര്യ റായിയുമെത്തിയപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു കജോള്‍. കജോളിനെ ആശ്വസിപ്പിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പെട്ടെന്നുള്ള വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും താരപത്‌നി മുക്തയായിരുന്നില്ല.

ആശുപത്രിയിലും കണ്ടു

ആശുപത്രിയിലും കണ്ടു

വീരു ദേവ്ഗണിന്റെ വിയോഗത്തിന് പിന്നാലെയായാണ് കജോളിനെ ആശുപത്രിയില്‍ കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ ആശുപത്രി സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ഇതോടെയാണ് ആരാധകര്‍ വിവരങ്ങള്‍ തിരക്കിയത്. താരകുടുംബത്തില്‍ ആര്‍ക്കാണ് വയ്യാത്തതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. കജോളിന്റെ അമ്മയ്ക്ക് നേരത്തെ വയ്യായ്ക വന്നിരുന്നുവെന്നും അവരായിരിക്കാം ആശുപത്രിയിലെന്നുമുള്ള നിഗമനത്തിലായിരുന്നു ആരാധകര്‍.

താരപുത്രിക്കെതിരെ വിമര്‍ശനം

താരപുത്രിക്കെതിരെ വിമര്‍ശനം

കജോളിന്റേയും അജയ് യുടേയും മകളായ നൈസയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രാര്‍ത്ഥനായോഗത്തില്‍ വിതുമ്പിക്കരഞ്ഞ മകളെ ആശ്വസിപ്പിക്കുന്ന അജയ് യുടെ ചിത്രവും പുറത്തുവന്നിരുന്നു. വെളുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞായിരുന്നു താരകുടുംബമെത്തിയത്. അഭിഷേക് ബച്ചന്‍, സല്‍മാന്‍ ഖാന്‍, കരീന കപൂര്‍, അഭിഷേക് ബച്ചന്‍ തുടങ്ങിയവരും പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

മോശം അവസ്ഥയാണ്

മോശം അവസ്ഥയാണ്

അപ്പൂപ്പന്‍ മരിക്കുമ്പോള്‍ ചെറുമകള്‍ ബ്യൂട്ടിപാര്‍ലറായിരുന്നോയെന്ന ചോദ്യവുമായാണ് വിമര്‍ശകര്‍ എത്തിയിട്ടുള്ളത്. ചെറുമകളെ നിര്‍ബന്ധിപ്പിച്ച് പോസ് ചെയ്യിച്ചതാണെന്ന തരത്തിലുള്ള കമന്റുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രയര്‍ മീറ്റിംഗില്‍ പ്രസന്നവതിയായിരിക്കുന്നതിനായി താരപുത്രി സലൂണിലേക്ക് പോയിരിക്കാമെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍. സ്‌റ്റൈലിഷ വസ്ത്രങ്ങളുമായി കൂട്ടുകാര്‍ക്കൊപ്പം ആര്‍ത്തുല്ലസിക്കുന്ന താരപുത്രിയെ വരുംദിനങ്ങളില്‍ കാണാനാവുമെന്നും താരപുത്രിയുടെ മുഖത്ത് യാതൊരുവിധ ഭാവവ്യത്യാസമൊന്നുമില്ലെന്നുമുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

 ചെയ്യുന്നത് ശരിയല്ല

ചെയ്യുന്നത് ശരിയല്ല

16 കാരിയായ താരപുത്രിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത് ശരിയല്ലെന്നും ചൂണ്ടിക്കാണിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായ വിയോഗത്തെ അതിജീവിക്കുന്നതിനിടയില്‍ താരപുത്രിയെ തളര്‍ത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ പറയാതിരുന്നൂടേയെന്നും അവര്‍ ചോദിക്കുന്നുണ്ട്. പോസിറ്റീവ് കാര്യങ്ങള്‍ മാത്രം പ്രചരിപ്പിച്ചാല്‍ പോരേയെന്നും എന്തിനാണ് നെഗറ്റീവ് എനര്‍ജി കൊടുക്കുന്നതെന്ന തരത്തിലുമുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X