ദൃശ്യം ഹിന്ദി പതിപ്പിന്റെ ആദ്യ പോസ്റ്ററെത്തി
മലയാളത്തിലെ സുപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യം ഹിന്ദി പതിപ്പിന്റെ ആദ്യ പോസ്റ്ററെത്തി. അജയ് ദേവ്ഗണ്‍ തന്റെ ടിറ്ററിലുടെയാണ് ഹിന്ദി പതിപ്പിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത്. ശ്രിയ ശരണ്‍, തബുഎന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.
വയകോം 18 മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിഷികാന്ത് കാമ്മത്താണ് ഹിന്ദി പതിപ്പ് അണിയിച്ചൊരുക്കുന്നത്. മലയാളത്തില്‍ മോഹന്‍ലാലും മീനയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം റൊക്കോഡ് തകര്‍ത്താണ് പണം വരിയത്.

ദൃശ്യം എന്ന പേരില്‍ കന്നഡയും ദൃശ്യ എന്ന പേരില്‍ തെലുങ്കിലും ചിത്രം ഇതിനോടകം റീമേക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.
ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തില്‍ ഉലകനായകന്‍ കമല്‍ഹാസനാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തില്‍ എത്തുന്നത്. ദൃശ്യം ഹിന്ദി ജൂലൈ 31ന് റിലീസ് ചെയ്യും


Click it and Unblock the Notifications