ചുംബന രംഗമോ അടുപ്പമുളള സീനുകളോ കൂടൂതലായി ചെയ്യാറില്ല! കാരണം തുറന്നുപറഞ്ഞ് അജയ് ദേവ്ഗണ്‍
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡില്‍ തന്റെതായ ഇടം കണ്ടെത്തിയ താരമാണ് അജയ് ദേവ്ഗണ്‍. നടന്റെ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടാറുണ്ട്. അജയ് ദേവ്ഗണിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ടോട്ടല്‍ ധമാല്‍ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയിരുന്നു. ദേ ദേ പ്യാര്‍ ദേ എന്ന എന്ന ചിത്രമാണ് അജയ് ദേവ്ഗണിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ.
അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ സിനിമകളില്‍ ചുംബന രംഗങ്ങളില്ലാത്തതിനു കാരണം അജയ് ദേവ്ഗണ്‍ വെളിപ്പെടുത്തിയിരുന്നു. നടന്‍ അഭിനയിക്കാറുളള സിനിമകളില്‍ പൊതുവേ ചുംബനരംഗങ്ങളോ അടുപ്പമുളള രംഗങ്ങളോ അധികമുണ്ടാവാറില്ല. ഇതിന്റെ കാരണമാണ് അജയ് ദേവ്ഗണ്‍ ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.

കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുകൊണ്ടാണ് തന്റെ സിനിമകള്‍ പുറത്തിറങ്ങാറുളളതെന്നും അതുകൊണ്ടാണ് ചുംബന രംഗങ്ങള്‍ ഇല്ലാത്തതെന്നുമാണ് നടന്‍ പറഞ്ഞത്. കൗമാര പ്രായമുളള കുട്ടിയുടെ കൂടെ വളരെ ഇന്റിമസിയുളള രംഗങ്ങള്‍ കാണുന്നത് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഫാമിലിയ്‌ക്കൊപ്പം സിനിമ കാണുവാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ കൂടിയാണ് ഞാന്‍.
ആയതിനാല്‍ സിനിമയ്ക്ക് അത്യാവശ്യമായി വേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചിട്ടുളളുവെന്നും ഇപ്പോള്‍ കുറവാണെന്നും അജയ് ദേവ്ഗണ്‍ വ്യക്തമാക്കി. മെയ് 17നാണ് അജയ് ദേവ്ഗണിന്റെ പുതിയ സിനിമ പുറത്തിറങ്ങുന്നത്. ഇത്തവണയൊരു റൊമാന്റിക്ക് കോമഡി ചിത്രവുമായിട്ടാണ് നടന്‍ എത്തുന്നത്.


Click it and Unblock the Notifications