രണ്ട് പേരും മറ്റൊരു പ്രണയത്തിൽ; അജയ് പ്രണയിച്ചത് കരിഷ്മയെ?; കജോളിന്റെ വരവിന് മുമ്പ് സംഭവിച്ചത്

ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് അജയ് ദേവ്​ഗണും കജോളും. അഭിനയ രം​ഗത്ത് രണ്ട് പേരും സജീവമാണ്. ബോളിവുഡിൽ വലിയ ചർച്ചാ വിഷയമായതാണ് കജോൾ-അജയ് വിവാഹം. 1999 ലാണ് കജോൾ വിവാഹിതയാകുന്നത്. അന്ന് ഹിന്ദി സിനിമാ രം​ഗത്തെ താരറാണിയാണ് കജോൾ. കോമഡിയും വൈകാരിക രം​ഗങ്ങളുമെല്ലാം ഒരുപോലെ വഴങ്ങുന്ന കജോളിനെ മനസിൽ കണ്ട് തിരക്കഥകൾ വരുന്ന കാലം.

താരത്തിളക്കമുള്ള സമയത്ത് വിവാഹം വേണ്ടെന്ന് നടിയെ പലരും ഉപദേശിച്ചു. എന്നാൽ വിവാഹശേഷം താൻ അഭിനയ രം​ഗം ഉപേക്ഷിക്കില്ലെന്നും എന്നാൽ സിനിമകളുടെ എണ്ണം കുറയ്ക്കുമെന്നും പറഞ്ഞ കജോൾ വിവാഹമെന്ന തീരുമാനവുമായി മുന്നോട്ട് പോയി. പിന്നീ‌ട് പഴയത് പോലെ സജീവമായില്ലെങ്കിലും നല്ല സിനിമകൾ വരുമ്പോൾ അഭിനയിക്കാൻ കജോൾ തയ്യാറായി.

Ajay Devgn

അജയ് ദേവ്​​ഗൺ തുടരെ ​ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകുന്ന കാലത്താണ് വിവാഹം ന‌ടക്കുന്നത്. കജോളിന് മുമ്പ് നടി കരിഷ്മ കപൂറുമായി കജോൾ പ്രണയത്തിലാണെന്ന് ​ഗോസിപ്പുകളുണ്ടായിരുന്നു. അജയും കരിഷ്മയും ഹിറ്റ് ജോഡിയായിരുന്ന കാലത്താണ് ​ഗോസിപ്പുകൾ വന്നത്. 1992 ൽ റിലീസ് ചെയ്ത ജി​ഗർ എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചു.

1994 ൽ പുറത്തിറങ്ങി സുഹാ​ഗ് എന്ന സിനിമയിൽ അഭിനയിക്കവെയാണ് ഇരുവരും അടുക്കുന്നത്. എന്നാൽ സിനിമ റിലീസ് ചെയ്യുമ്പോഴേക്കും ഇരുവരും ബ്രേക്കപ്പായെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. ബ്രേക്കപ്പിന് കാരണമെന്ന പേരിൽ ചില അഭ്യൂഹങ്ങളും അന്ന് പ്രചരിച്ചു.

Ajay Devgn


നടി മനീഷ കൊയ്രാളയുമായി അജയ് ദേവ്​ഗണും അടുത്തെന്നും ഇതാണ് കരിഷ്മ കപൂർ അകലാൻ കാരണമായതെന്നും ​ഗോസിപ്പുകൾ വന്നു. അതേസമയം അജയുമായി ഡേറ്റിം​ഗിലായിരിക്കെ കരിഷ്മ ഒരു ബിസിനസുകാരനുമായി അടുത്തതോടെ നടൻ പിന്മാറിയതാണെന്നും വാദം വന്നു.

ഇതിന് പിന്നാലെയാണ് കജോളുമായി അജയ് ദേവ്​ഗൺ അടുക്കുന്നത്. ‌‌ഹൽ ചൽ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അജയ് ദേവ്​ഗണും കജോളും ആദ്യമായി പരിചയപ്പെടുന്നത്. സിനിമയിൽ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് ദിവ്യ ഭാരതിയെയാണ്. ദിവ്യയുടെ മരണത്തോടെ കജോളിനെ നായികയായി തെരഞ്ഞെടുത്തു.

സുഹൃത്തുക്കളാകുന്നതിന് മുമ്പ് രണ്ട് പേരും മറ്റ് രണ്ട് പേരുമായി ഡേറ്റിം​ഗിലായിരുന്നെന്ന് കജോൾ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരുമിച്ച് സിനിമ ചെയ്യവെ സുഹൃത്തുക്കളായി. അജയ് ലജ്ജാശീലനായതിനാൽ നടനുമായി സൗഹൃദത്തിലാകാൻ ആദ്യമാെക്കെ ബുദ്ധിമുട്ടി. എന്നാൽ പിന്നീട് നല്ല സുഹൃത്തുക്കളായി മാറിയെന്നും കജോൾ അന്ന് ഓർത്തു. നാല് വർഷത്തെ പ്രണയത്തിനാെടുവിലാണ് കജോളും അജയും വിവാഹിതരായത്. പ്രണയ വിവരം പുറത്തറിയാതിരിക്കാൻ അജയ് ദേവ്​ഗൺ ശ്രദ്ധിച്ചിരുന്നു.

വിവാഹ ജീവിതത്തിനിടെ കജോളും അജയ് ദേവ്​ഗണിന്റെ അമ്മയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടെന്ന് ​ഗോസിപ്പുകൾ വന്നു. ഏറെനാൾ ഈ അഭ്യൂഹം പ്രചരിച്ചപ്പോഴും താരങ്ങൾ ഇതേക്കുറിച്ച് പ്രതികരിച്ചില്ല. ഇത്തരം വാർത്തകൾ വ്യജമാണെന്ന് പിന്നീടൊരിക്കൽ കജോൾ തുറന്ന് പറയുകയുണ്ടായി.

നൈസ ദേവ്​ഗൺ, യു​ഗ് ദേവ്​ഗൺ എന്നീ രണ്ട് മക്കളാണ് കജോളിനും അജയ് ദേവ്​ഗണിനും പിറന്നത്. മറുവശത്ത് കരിഷ്മ കപൂർ ബിസിനസുകാരൻ സുഞ്ജയ് കപൂറിനെയാണ് വിവാഹം ചെയ്തത്. 2003 ൽ വിവാഹിതരായ ഇരുവരും 2016 ൽ വേർപിരിഞ്ഞു. സമൈറ കപൂർ എന്നാണ് ഇവരുടെ മകളുടെ പേര്.

More from Filmibeat

Read more about: ajay devgn
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X