ഷോര്‍ട്സ് ഇട്ട് അമ്പലത്തിൽ കയറി! താരത്തിനെതിരെ സൈബർ ആക്രമണം, തക്ക മറുപടിയുമായി നടൻ
ബോളിവുഡ് താരം അജയ് ദേവ്ഗണ്ണിന് നേരെ സൈബർ ആക്രമണം ക്ഷേത്രത്തിനുളളിൽ ഷോർട്സിട്ട് കയറിയതിനെ തുടർന്നാണ് ഒരു വിഭാഗം വിശ്വാസികൾ താരത്തിനെതിരെ പ്രതിക്ഷേദവുമായി രംഗത്തെത്തിയിരിക്കുന്നത്. മാന്ദാവിയിലുളള ശ്രീനാഥ് മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റേയും വഴിപാടുകൾ ചെയ്യുന്നതിന്റേയും ചിത്രങ്ങൾ താരം സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിൽ ഷോർട്സാണ് താരം ധരിച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ദൈവത്തോട് അൽപം ബഹുമാനം കാണിക്ക്, കുഞ്ഞടുപ്പിട്ട് ദൈവത്തിന്റെ മുന്നിൽ ചെല്ലാൻ നാണമില്ലോ. ആരോടുമില്ലെങ്കിലും നിങ്ങള്‍ക്ക് ആചാരങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ എന്നിങ്ങനെയാണ് വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ മറുപടിയുമായി താരം രംഗത്തെത്തിയിട്ടുണ്ട്.

ആരാധന തികച്ചും വ്യക്തിപരമായ കാര്യമാണ്. ദൈവത്തെ കാണാന്‍ എങ്ങനെ പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിയ്ക്കുണ്ട് അതിൽ മറ്റാരും ഇടപെടേണ്ട കാര്യമില്ലെന്നും താരം പറയുന്നു. ബോളിവുഡിലെ എവർഗ്രീൻ താരദമ്പതികളാണ് കജോളും- അജയ് ദേവ്ഗണ്ണും. ബോളിവുഡ് കോളങ്ങളിൽ മികച്ച ദമ്പതികൾ എന്ന നിലയിൽ ഇവരുടെ പേരുകൾ ഇടം പിടിക്കാറുണ്ട്.


Click it and Unblock the Notifications