»   » ടെലിവിഷന്‍ താരം പ്രത്യുക്ഷയുടെ മരണം കൊലപാതകമോ? അജാസ് ഖാന്‍ പറയുന്നു

ടെലിവിഷന്‍ താരം പ്രത്യുക്ഷയുടെ മരണം കൊലപാതകമോ? അജാസ് ഖാന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam


ഹിന്ദി ടെലിവിഷന്‍ താരം പ്രത്യുക്ഷയുടെ മരണം കൊലപാതകമാണെന്ന് അജാസ് ഖാന്‍. കളേഴ്‌സ് ടിവിയിലെ റിയാലിറ്റി ഷോയില്‍ പ്രത്യുക്ഷയ്‌ക്കൊപ്പമുണ്ടായിരുന്ന മത്സരാര്‍ത്ഥി അജാസാണ് നടിയുടെ മരണം ആസുത്രിത കൊലപാതകമാണെന്ന് വെളിപ്പെടുത്തിയത്. അജാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടിയുടെ മരണത്തെ കുറിച്ച് പറഞ്ഞത്.

എനിക്ക് പ്രത്യുക്ഷയുമായി ഒരുപാട് നാളത്ത പരിചയമുണ്ട്. ഞാന്‍ ഒരിക്കലും വിശ്വസിക്കില്ല പ്രത്യുക്ഷ ആത്മഹത്യ ചെയ്യുമെന്ന്. എന്ത് പ്രശ്‌നങ്ങളും നേരിടാനുള്ള ധൈര്യമുള്ള പെണ്‍കുട്ടിയാണ് പ്രത്യുക്ഷ. ഇതുവരെ പ്രത്യുക്ഷയുടെ വീട്ടിലൊരു പ്രശ്‌നമുള്ളതായിട്ട് തോന്നിയിട്ടില്ല. സന്തോഷമായ ഒരു ജീവിതം നയിക്കുന്ന ഒരു കുടുംബമാണ് പ്രത്യുക്ഷയുടേത്. സത്യത്തിന്റെ ഭാഗത്ത് നില്‍ക്കാന്‍ ശ്രമിക്കണം. നമ്മുടെ നീതിന്യായ വ്യവസ്ഥയെയും പോലീസിനെയും തനിക്ക് വിശ്വാസമാണെന്ന് അജാസ് പറയുന്നു.

pratyusha-banerjee-07

പ്രത്യുക്ഷയുടെയും കാമുകന്‍ രാഹുല്‍ രാജ് സിംഗിന്റെയും പ്രണയബന്ധത്തിലെ പ്രശ്‌നങ്ങളാണ് നടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിവാഹം നടക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കവെയാണ് നടി ആത്മഹത്യ ചെയ്യുന്നത്. എന്നാല്‍ മരണത്തിന് ശേഷവും ഞാന്‍ നിന്നില്‍ നിന്ന് മുഖം തിരിക്കില്ല എന്ന നടിയുടെ അവാസാന വാട്‌സ്പ് സ്റ്റാറ്റസുമാണ് ഇപ്പോഴും ആത്മഹത്യയാണോ എന്ന് സംശയിക്കുന്നത്.

കളേഴ്‌സ് ടിവിയിലെ ബാലിക വധു എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആനന്ദി എന്ന കഥാപാത്രത്തെയാണ് പ്രത്യുക്ഷ പരമ്പരയില്‍ അവതരിപ്പിച്ചുകൊണ്ടിരുന്നത്. തുടര്‍ന്ന് കളേഴ്‌സ് ടിവിയിലെ തന്നെ റിയാലിറ്റി രണ്ട് റിയാലിറ്റി ഷോകളിലും നടി പങ്കെടുത്തിരുന്നു.

I've lost a very dear and a sweet friend today..I don't know who's the culprit behind this..All I know is that Pratyusha...

Posted by Ajaz khan on Friday, April 1, 2016
English summary
Ajaz Khan Says Pratyusha Banerjee Was Murdered.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam