അക്ഷരയുടെ സ്വകാര്യ ചിത്രം ചോർത്തിയതിനു പിന്നിൽ താരപുത്രൻ? പോലീസ് ചോദ്യം ചെയ്യും
2016 ലാണ് അക്ഷര തനുജുമായി വേര്‍പിരിയുന്നത്
നടിമാരുടെ പ്രൈവറ്റ് ചിത്രങ്ങൾ പൊതുസമൂഹത്തിൽ ലീക്കാകുന്നത് ഒരു പുതിയ സംഭവമല്ല . കൂടുതലും ഇരയാകുന്നത് ബോളിവുഡ് താരങ്ങളാണ് വൈരാഗ്യത്തിന്റെ പേരിലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നത്. കൂടാതെ നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്.
കവിഞ്ഞ കുറച്ച് ദിവസങ്ങൾ മുൻപായിരുന്നു ഉലക നായകൻ കമൽഹാസന്റെ ഇളയ മകൾ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങൾ വൈറലായത്. അടിവസ്ത്രത്തിൽ നിൽക്കുന്ന ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇന്റർനെറ്റിൽ ചിത്രം ലീക്കായ അടുത്ത നിമിഷം തന്നെ ചിത്രം കാത്തിപ്പടരുകയായിരുന്നു. സംഭവത്തെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. ഇപ്പോഴിത അന്വേഷണം മറ്റൊരു തലത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്.

അക്ഷരയുടെ മുൻ കാമുകൻ
നടിയുടെ സ്വകാര്യ ചിത്രങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് അക്ഷരുടെ മുൻ കാമുകൻ താനുജ് വീർവാണിയെ പോലീസ് ചോദ്യം ചെയ്യും. മുംബൈ മിററാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ഇന്റർനെറ്റിൽ ചോർന്നതുമായി ബന്ധപ്പെട്ട് നടി സൈബർസെല്ലിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടന്നു വരുകയാണ്. ഈ സാഹചര്യത്തിലാണ് തനുജിനെ ചോദ്യം ചെയ്യുന്നത്.

അക്ഷര ചിത്രങ്ങൾ അയച്ചു കൊടുക്കും
അക്ഷരയുടെ മുൻകമുകനാണ് തനൂജ് വീർവാൺ. 2016 ലാണ് ഇവർ തമ്മിൽ വേർ പിരിഞ്ഞത്. റിലേഷനിൽ തുടരുന്ന സമയത്ത് അക്ഷരം തന്റെ ചിത്രങ്ങൾ തനൂജുമായി പങ്കുവെച്ചിരുന്നെന്ന് പോലീസിന് പ്രഥമ ദൃഷ്ടിയാൽ മനസ്സിലായിട്ടുണ്ട്. ഇതിനെ തുടർന്നാണ് തനൂജിനെ പോലീസ് ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘത്തിലെ ഒരു മുതിർന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് മുംബൈ മീറർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വൈരാഗ്യം
വേർപിരിയിലിനെ തുടർന്ന് പകരം വീട്ടാൻ തനൂജ് ചിത്രങ്ങൾ പുറത്തു വിടാം എന്നുള്ള ചാൻസും പോലീസ് പറയുന്നുണ്ട്. എന്നാൽ നടന്ന സംഭവം തികച്ചും നിർഭാഗ്യകരമാണെന്നും എന്നാൽ താൻ അങ്ങനെ ചെയ്തിട്ടില്ലെന്നും തനൂജ് വ്യക്തമാക്കി. അതേസമയം ഇപ്പോൾ തന്റെ പക്കൽ അക്ഷരയുടെ ഒരു ചിത്രങ്ങളില്ലെന്നും ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രമുഖ നടി രതി അഗ്നിഹോത്രിയുടെ മകനാണ് തനൂജ് .

മോർഫ് ചെയ്ത ചിത്രങ്ങളല്ല
മോർഫ് ചെയ്ത ചിത്രങ്ങൾ പുറത്തു വന്നത് മോർഫ് ചെയ്ത ചിത്രങ്ങളല്ലെന്നും അത് തന്റെ ചിത്രങ്ങളാണെന്നും അക്ഷര സമ്മതിച്ചിട്ടുണ്ട്. ഒരു ഫോട്ടോ ഷൂട്ടിന് തയ്യാറാകുന്നതിനു മുൻപ് എടുത്ത ചിത്രങ്ങളാണിതെന്നും താരം പോലീസിനോട് പറഞ്ഞിരുന്നു.മീടു ക്യാംപെയ്നുകൾ ലോകം മുട്ടെ ഉയരുമ്പോൾ ഇവിടെ ചിലയാളുകൾ പെൺകുട്ടികളുടെ സ്വകാര്യചിത്രങ്ങൾ പരസ്പരം പങ്കുവെച്ച് ആനന്ദം കണ്ടെത്തുകയാണെന്നും നടി പറയുന്നു. ലൈംഗികവൈകൃതമുള്ള ആരോ അയാളുടെ ആനന്ദത്തിന് വേണ്ടി ഒരു പെൺകുട്ടിയെ ഇരയാക്കുന്നത് വേദനിപ്പിക്കുന്നുവെന്നും താരം പറഞ്ഞു.

2013 മുതൽ
2013 മുതൽ അക്ഷര ഐഫോൺ 6 ആണ് ഉപയോഗിച്ച് വരുന്നത്. ചിത്രം ഹാക്ക് ചെയ്തതിനു പിന്നിൽ ഹാക്കർമാരായിരിക്കാം എന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. താരത്തിന്റെ ഫോൺ ഹാക്ക് ചെയ്ത് അതിലൂടെ ചിത്രങ്ങൾ ചോർത്തിയതാകും .. ഇതിനും മുൻപ് ബിക്കിനിയിൽ ഫോട്ടോ ഷൂട്ട് നടത്തിയതിന്റെ പേരിൽ അക്ഷരയ്ക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മഹനടൻ കമൽ ഹാസന്റെ പേരിന് കളങ്കം സൃഷ്ടിക്കുമെന്നും വിമർശകർ അന്ന് ആരോപിച്ചിരുന്നു.


Click it and Unblock the Notifications











