മൂന്നു പ്രധാന താരങ്ങള്‍ ബോളിവുഡ് നാടക വേദിയില്‍ അണിനിരക്കുന്നു

By Sruthi K M

അക്ഷര ഹാസന്‍ നാടക വേദിയില്‍ വന്നെത്തുന്നു. ഷമിതാബ് എന്ന പുതിയ ബോളിവുഡ് നാടകത്തിലൂടെ ആണ് കമലഹാസന്റെ ഓമന പുത്രി എത്തുന്നത്. ആര്‍.ബല്‍കി സംവിധാനവും, തിരക്കഥയും ഒരുക്കുന്ന പുതിയ നാടകം ആണ് ഷമിതാബ്.

മൂന്നു പ്രശസ്ത താരങ്ങളെ അണിനിരത്തിയാണ് ആര്‍.ബല്‍കി പുതിയ നാടകം ഒരുക്കുന്നത്. ബിഗ് ബി അമിതാഭ് ബച്ചനും, തമിഴ് റോക്ക് സ്റ്റാര്‍ ധനുഷും ആണ് മറ്റു രണ്ട് താരങ്ങള്‍. സുനില്‍ ലുല്ല, ബല്‍കി, ആര്‍.കെ ധമനി, ധനുഷ് തുടങ്ങി നിരവധി പേര്‍ ചേര്‍ന്നാണ് നാടകം നിര്‍മ്മിക്കുന്നത്.

akshara-haasan

നാടകത്തിന് സൗന്ദര്യമേകാന്‍ ഇളയരാജയുടെ മനോഹരമായ ഗാനങ്ങളും ഉണ്ടാകും. പി.സി ശ്രീറാമിന്റെ ക്യാമറ കണ്ണിലൂടെ ആണ് നാടകം ഒരുങ്ങാന്‍ പോകുന്നത്. ഹോപ്പ് നിര്‍മ്മാണ കമ്പനി ആണ് നാടകം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

കമലഹാസന് സരിഗയില്‍ പിറന്ന മകളാണ് അക്ഷര. അക്ഷരയെ കുറിച്ച് പറയാന്‍ സംവിധായകന് നൂറു നാവാണ്. അക്ഷര ജനിച്ചത് തന്നെ അഭിനയിക്കാന്‍ വേണ്ടിയാണെന്നാണു സംവിധാനയകന്‍ ആര്‍.ബല്‍കി പറയുന്നത്. അക്ഷരയുടെ അഭിനയം തികച്ചും വ്യത്യസ്തവും നാച്ച്‌ലറുമാണെന്നും ബല്‍കി പറയുന്നു. നാടകത്തില്‍ അക്ഷരയുടെ ഭാവങ്ങള്‍ കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ട്. അച്ഛന്റെ അതേ കഴിവ് മകളിലും കാണുന്നു എന്നും ബല്‍കി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X