ഏറ്റവും സെക്‌സിയായ നടി ഐശ്വര്യ റായിയാണ്! മുന്‍ കാമുകിയുടെ സൗന്ദര്യത്തെ കുറിച്ച് നടന്‍ അക്ഷയ് ഖന്ന പറഞ്ഞത്

ബോളിവുഡിലെ താരപുത്രന്മാര്‍ സിനിമയില്‍ നായകന്മാരായിട്ടെത്തി സൂപ്പര്‍താര പദവിയിലേക്ക് എത്തുന്നത് പതിവാണ്. പിതാവ് വിനോദ് ഖന്നയുടെ ലേബലില്‍ സിനിമിയിലെത്തിയ താരമാണ് അക്ഷയ് ഖന്ന. കിട്ടിയ കഥാപാത്രങ്ങളൊക്കെ മനോഹരമായി ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു. ഏറ്റവുമൊടുവില്‍ വിക്കി കൗശലിന്റെ ഛാവ എന്ന ചിത്രത്തിലാണ് അക്ഷയ് അഭിനയിച്ചിരിക്കുന്നത്. പീരിയഡ് ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ കഥാപാത്രത്തെയാണ് അക്ഷയ് ഖന്ന അവതരിപ്പിച്ചത്.

അക്ഷയ് ഖന്നയില്‍ നിന്ന് എന്ത് പ്രതീക്ഷിച്ചോ അത് നൂറ് ശതമാനം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. തിയേറ്ററില്‍ അക്ഷയുടെ കഥാപാത്രത്തിന് വലിയ കൈയ്യടിയാണ് ലഭിച്ചത്. അതേ സമയം ഇനിയും വിവാഹിതനാവാത്ത നടന്റെ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെയുള്ള കഥകളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാകുന്നത്.

akshay-khanna

തൊണ്ണൂറുകളിലെ യുവനടനായി പ്രേക്ഷകപ്രശംസ നേടിയെടുത്ത അക്ഷയ് 1997-ല്‍ പുറത്തിറങ്ങിയ ഹിമാലയ് പുത്ര എന്ന ചിത്രത്തിലൂടെയാണ് നായകനായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ബോര്‍ഡര്‍ എന്ന സിനിമയും അതിലെ അഭിനയവും അക്ഷയ് ഖന്നയ്ക്ക് പ്രശസ്തിയും അംഗീകാരവും നേടിക്കൊടുത്തു. ശേഷം ദില്‍ ചാഹ്ത ഹേ, ഹംറാസ്, ഹംഗാമ, ഹല്‍ചുല്‍, റേസ്, എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകള്‍ അദ്ദേഹം ചെയ്തു.

ഇതിനിടയിലാണ് ഐശ്വര്യ റായിയുമായി നടന്‍ പ്രണയത്തിലാണെന്ന കഥകള്‍ പുറത്ത് വരുന്നത്. 'ആ അബ് ലൗട്ട് ചലേന്‍, താല്‍ എന്നീ സിനിമകളില്‍ അക്ഷയ് ഖന്നയും ഐശ്വര്യ റായിയും നായിക, നായകന്മാരായി ഒരുമിച്ച് അഭിനയിച്ചിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ഐശ്വര്യയും അക്ഷയും തമ്മില്‍ കൂടുതല്‍ അടുപ്പത്തിലായി. താമസിക്കാതെ താരങ്ങള്‍ പ്രണയത്തിലേക്ക് പ്രവേശിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ കഥ അന്ന് ബോളിവുഡ് സിനിമാ മേഖലയില്‍ പ്രചരിച്ചിരുന്നു. ഏകദേശം ഒരു വര്‍ഷത്തോളം ഐശ്വര്യയും അക്ഷയും ഡേറ്റിംഗ് നടത്തിയിരുന്നെന്നാണ് അഭ്യൂഹങ്ങള്‍.

എന്നാല്‍ സല്‍മാന്‍ ഖാന്റെ വരവോടെ ഇതെല്ലാം അവസാനിച്ചു. സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുക്കേ സനം എന്ന ചിത്രത്തില്‍ ഐശ്വര്യ റായിയും സല്‍മാനും ഒരുമിച്ചതോടെ ഇത്തരം അഭ്യൂഹങ്ങളെല്ലാം അവസാനിച്ചു. ഹം ദില്‍ ദേ ചുക്കേ സനം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും പ്രണയത്തിലാവുന്നത്. ഏറെ കാലം പ്രണയിച്ചെങ്കിലും സല്‍മാന്റെ വളരെ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഐശ്വര്യ ആ ബന്ധത്തില്‍ നിന്നും പിന്മാറി.

akshay-khanna

വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യ റായിയെ കുറിച്ച് അക്ഷയ് ഖന്ന സംസാരിച്ചിരുന്നു. 2017 ല്‍ കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ അതിഥിയായിട്ടെത്തി അക്ഷയ് ഖന്നയെ കുഴപ്പിക്കുന്ന ചില ചോദ്യങ്ങളാണ് കരണ്‍ ചോദിച്ചത്. അതിലൊന്ന് 'ഇന്‍ഡസ്ട്രിയിലെ ഏറ്റവും സെക്‌സിയസ്റ്റ് നടി ആരാണ്?' എന്നതായിരുന്നു. ചോദ്യത്തിന് ഉടനടി അക്ഷയ് നല്‍കിയ മറുപടി ഐശ്വര്യ റായിയുടേതാണ്. ഒരു കാലത്ത് തന്റെ കാമുകിയായിരുന്ന ഐശ്വര്യ റായിയാണ് ആ സുന്ദരിയെന്ന നടന്റെ തുറന്ന് പറച്ചില്‍ ഇന്റര്‍നെറ്റില്‍ വലിയ രീതിയില്‍ വൈറലായി.

ഐശ്വര്യയ്ക്ക് ശേഷം നിരവധി താരസുന്ദരിമാരുടെ പേരിനൊപ്പം അക്ഷയ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. പലപ്പോഴും നടന്‍ വിവാഹിതനാവാന്‍ ഒരുങ്ങുകയാണെന്ന കഥകള്‍ വന്നെങ്കിലും 50 വയസ്സിന് മുകളിലെത്തിയ അക്ഷയ് ഖന്ന ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്.. ഈ ജീവിതത്തില്‍ തനിക്ക് നല്ല സമാധാനമുണ്ടെന്നും നടന്‍ സൂചിപ്പിച്ചിരുന്നു.

ഇടയ്ക്ക് കരിയറില്‍ ചെറിയ ബ്രേക്കുകള്‍ എടുത്തിരുന്ന നടന്‍ മറ്റ് ചില നടിമാരുടെ പേരിനൊപ്പവും ഗോസിപ്പുകളില്‍ നിറഞ്ഞിരുന്നു. അതിലൊന്ന് നടി ശ്രിയ ശരണുമായി ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബന്ധമാണ്. അതുപോലെ കരിഷ്മ കപൂര്‍, തുടങ്ങി നിരവധി താരസുന്ദരിമാരും ഈ ലിസ്റ്റിലുണ്ട്. കരിഷ്മയുമായി ഏകദേശം വിവാഹത്തിന് വേണ്ടി ഒരുങ്ങിയെങ്കിലും അത് മുടങ്ങി പോവുകയായിരുന്നു.

More from Filmibeat

Read more about: akshay aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X