അവന് ഇഷ്ടം ഫാഷൻ ഡിസൈനിം​ഗ്; സിനിമകളോട് താൽപര്യമേ ഇല്ല; മകനെക്കുറിച്ച് അക്ഷയ് കുമാർ

ബോളിവുഡിലെ സൂപ്പർ സ്റ്റാർ ആണ് നടൻ അക്ഷയ് കുമാർ. 55 കാരനായ നടൻ ഇതിനകം കരിയറിൽ നേടിയെടുത്ത നേട്ടങ്ങൾ ഏറെയാണ്. സിനിമാ പാരമ്പര്യം ഇല്ലാതെ ബോളിവുഡിലെ നായക നിരയിലേക്ക് ഉയർന്ന അക്ഷയ് കുമാറിന്റെ സിനിമകളിൽ ഭൂരിഭാ​ഗവും ആക്ഷനും കോമഡിയും എല്ലാം നിറഞ്ഞതാണ്.

അഭിനയത്തിനൊപ്പം തന്നെ സിനിമാ നിർമാണത്തിലും അക്ഷയ് കുമാർ പങ്കാളി ആവാറുണ്ട്. രാമസേതു ആണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ സിനിമ. രാക്ഷസൻ എന്ന സൂപ്പർ ഹിറ്റ് തമിഴ് സിനിമയുടെ റീമേക്ക് ആണിത്.

കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകുന്ന നടനുമാണ് അക്ഷയ് കുമാർ

നിരവധി ദക്ഷിണേന്ത്യൻ സിനിമകൾ അക്ഷയ് കുമാർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. സൂര്യ നായകനായ തമിഴ് ചിത്രം സൂരെെരെ പൊട്ര് എന്ന സിനിമയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത് അക്ഷയ് കുമാറാണ്. സൂപ്പർ സ്റ്റാർ എന്നതിനൊപ്പം തന്നെ കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകുന്ന നടനുമാണ് അക്ഷയ് കുമാർ. മുൻ നടി ട്വിങ്കിൾ ഖന്ന ആണ് അക്ഷയ് കുമാറിന്റെ ഭാര്യ.

സിനിമാ അഭിനയത്തോട് തീരെ താൽപര്യമില്ലാത്ത വ്യക്തി

വിവാഹ ശേഷം ട്വിങ്കിൾ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. എഴുത്തിനോടാണ് ട്വിങ്കിളിന് കൂടുതൽ താൽപര്യം. ആരവ് കുമാർ, നിതാര കുമാർ എന്നീ രണ്ട് മക്കളും അക്ഷയ്ക്കും ട്വിങ്കിളിനുമുണ്ട്. ഇപ്പോഴിതാ തന്റെ മകനെ പറ്റി സംസാരിച്ചിരിക്കുകയാണ് അക്ഷയ് കുമാർ.

സിനിമാ അഭിനയത്തോട് തീരെ താൽപര്യമില്ലാത്ത വ്യക്തി ആണ് ആരവ് എന്ന് അക്ഷയ് കുമാർ പറയുന്നു. മകനോട് സിനിമയെ പറ്റി സംസാരിക്കണമെന്നുണ്ട്. പക്ഷെ അവൻ സിനിമകൾ കാണാൻ താൽപര്യമില്ല. അവന് പഠിക്കാനോ അവന്റെ ഫാഷൻ ഡിസൈനിം​ഗ് ചെയ്യാനോ ആണ് താൽപര്യമെന്ന് അക്ഷയ് കുമാർ വ്യക്തമാക്കി.

മറ്റ് താരങ്ങളുടെ മക്കൾ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നു കൊണ്ടിരിക്കുകയാണ്

ഹിന്ദുസ്ഥാൻ ടൈംസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. അക്ഷയ്-ട്വിങ്കിൾ ദമ്പതികളുടെ മൂത്ത മകൻ ആണ് ആരവ്. ബോളിവുഡിലെ മറ്റ് താരങ്ങളുടെ മക്കൾ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നു കൊണ്ടിരിക്കുകയാണ്. നടൻ ഷാരൂഖിൻെറ മകൾ സുഹാന സിനിമയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. ശ്രീദേവി, സെയ്ഫ് അലി ഖാൻ, ജാക്കി ഷെറോഫ് തുടങ്ങിയ താരങ്ങളുടെയൊക്കെ മക്കൾ സിനിമാ ലോകത്ത് പ്രശസ്തരായി.

ഭർത്താവ് വലിയ താരമാണെങ്കിലും സാമ്പത്തികമായി ആശ്രയിക്കാൻ ആ​ഗ്രഹിക്കുന്നില്ല

ലൈം ലൈറ്റിലേക്ക് മക്കളെ അധികം കൊണ്ട് വരാൻ ട്വിങ്കിൾ ഖന്നയും താൽപര്യപ്പെടുന്നില്ല. മക്കളോടൊപ്പമുള്ള ഫോട്ടോ അപൂർവമായേ ട്വിങ്കിൾ പങ്കുവെക്കാറുള്ളൂ. ഭർത്താവ് വലിയ താരമാണെങ്കിലും സാമ്പത്തികമായി അവരെ ആശ്രയിക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് ട്വിങ്കിൾ നേരത്തെ പറഞ്ഞിരുന്നു.

സാമ്പത്തിക സ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ് താനാണ് വഹിക്കുന്നതെന്ന് ട്വിങ്കിൾ ഖന്ന പറഞ്ഞിരുന്നു.

വിവാഹ ശേഷമാണ് അക്ഷയ് കുമാർ സൂപ്പർ താര പദവിയിലേക്ക് ഉയരുന്നത്

അഭിനയത്തിൽ നിന്ന് ഏറെക്കാലമായി വിട്ടു നിൽക്കുന്ന ട്വിങ്കിൾ ദേശീയ മാധ്യമങ്ങളിൽ എഴുതുന്ന ലേഖനങ്ങൾ ശ്രദ്ധിക്കപ്പെടാറുണ്ട്. 2001 ജനുവരി ഏഴിനാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും വിവാഹം കഴിക്കുന്നത്. വിവാഹ ശേഷമാണ് അക്ഷയ് കുമാർ സൂപ്പർ താര പദവിയിലേക്ക് ഉയരുന്നത്. അക്ഷയ് കുമാറിന്റെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: akshay kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X