»   » സംവിധായകന്‍ പ്രിയദര്‍ശനെ കുറിച്ച് ബോളിവുഡിലെ പ്രശസ്ത നടന്‍ പറഞ്ഞത് കേട്ടോ!

സംവിധായകന്‍ പ്രിയദര്‍ശനെ കുറിച്ച് ബോളിവുഡിലെ പ്രശസ്ത നടന്‍ പറഞ്ഞത് കേട്ടോ!

Posted By: sanviya
Subscribe to Filmibeat Malayalam


മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ഒപ്പത്തെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. മോഹന്‍ലാല്‍ ഒരു മുഴുനീള അന്ധന്‍ വേഷത്തില്‍ അഭിനയിച്ച ചിത്രം ബോക്‌സോഫീസില്‍ വമ്പന്‍ വിജയം നേടി. ഒരു മാസംകൊണ്ട് 50 കോടിയ്ക്ക് മുകളിലാണ് ചിത്രം ബോക്‌സോഫീസില്‍ കളക്ട് ചെയ്തത്.

ഇപ്പോഴിതാ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം ബോളിവുഡിലും സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാര്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജയരാമന്‍ എന്ന വേഷം അവതരിപ്പിക്കുന്നത്. ഒപ്പം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നതിന്റെ പ്രഖ്യാപനത്തിന് ശേഷം നടന്‍ അക്ഷയ് കുമാര്‍ സംവിധായകന്‍ പ്രിയദര്‍ശനെ കുറിച്ച് പറയുകയുണ്ടായി.

എന്റെ വളര്‍ച്ചയില്‍

ഒരു നടനെന്ന നിലയില്‍ എന്റെ കരിയറിന്റെ വളര്‍ച്ചയ്ക്ക് പ്രിയദര്‍ശന്‍ എന്ന സംവിധായകനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.

ആക്ഷന്‍ സിനിമകള്‍

സിനിമയില്‍ എത്തിയ സമയത്ത് ആക്ഷന്‍ ഹീറോ വേഷങ്ങളായിരുന്നു ചെയ്തത്. സംഘടന രംഗങ്ങളില്‍ മാത്രമല്ലാതെ മറ്റെവിടയും പ്രേക്ഷകര്‍ എന്നെ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് താന്‍ ഇമേജിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയത്.

പ്രിയദര്‍ശനോട് സംസാരിച്ചു

കരിയറില്‍ എന്തെങ്കിലും ഒരു മാറ്റം വേണമെന്ന് തോന്നിയ സമയത്താണ് സംവിധായകന്‍ പ്രിയദര്‍ശനോട് സംസാരിക്കുന്നത്. അയാള്‍ എന്നില്‍ വിശ്വസിച്ചു. എനിക്ക് കോമഡി ചെയ്യാനാകുമെന്നും തെളഞ്ഞു.

അയാള്‍ മിടുക്കനാണ്

അയാള്‍ മിടുക്കനാണ്. മലയാളത്തിലും ഹിന്ദിയിലുമായി 74 ചിത്രങ്ങള്‍. അതില്‍ 68 ഉം ഹിറ്റുകളായിരുന്നു. 30-40 ദിവസംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയായ സംഭവങ്ങളുണ്ട്.

English summary
Akshay Kumar about Priyadarshan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam