ബോക്‌സോഫീസ് രാജാവ് അക്ഷയ് കുമാര്‍ തന്നെ! ഒരു വര്‍ഷം സ്വന്തമാക്കിയത് 665 കോടി
ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. കിങ് ഖാന്‍മാര്‍ക്കൊപ്പം ചിലപ്പോള്‍ അവരെക്കാള്‍ കൂടുതല്‍ ബോക്‌സോഫീസ് വിജയം നേടുന്നതും അക്ഷയ് കുമാറാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് നോക്കുകയാണെങ്കില്‍ സല്‍മാന്‍ ഖാനും ഷാരുഖ് ഖാനുമെല്ലാം നഷ്ടങ്ങളായിരുന്നെങ്കില്‍ അക്ഷയ് കുമാറിന് നേട്ടങ്ങളുടെ വര്‍ഷമായിരുന്നു.

അക്ഷയ് കുമാര്‍ നായകനായി അഭിനയിച്ച അഞ്ച് സിനിമകളാണ് 2019 ല്‍ തിയറ്ററുകളിലേക്ക് എത്തിയത്. മാര്‍ച്ചില്‍ റിലീസ് ചെയ്ത കേസരി എന്ന ആക്ഷന്‍ വാര്‍ ചിത്രം 1541.87 കോടി സ്വന്തമാക്കിയിരുന്നു. ഈ വിജയ തിളക്കത്തോടെയാണ് അക്ഷയ് കുമാറിന്റെ മറ്റ് സിനിമകള്‍ തിയറ്ററിലേക്ക് എത്തിയത്. വിദ്യ ബാലന്‍ അടക്കം തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാര്‍ അണിനിരന്ന മിഷന്‍ മംഗല്‍ എന്ന സ്‌പേസ് ചിത്രവും വലിയ വിജയമായിരുന്നു. അതിവേഗം നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമ 192.67 കോടി നേടിയിരുന്നു.
ശേഷം ഹൗസ്ഫുള്‍ ഫ്രഞ്ചസിയില്‍ ഒരുക്കിയ സിനിമ 205 കോടി സ്വന്തമാക്കിയിരുന്നു. ഇതിനൊപ്പം അവസാനമെത്തിയ ഗുഡ് ന്യൂസ് എന്ന മൂവിയും നൂറ് കോടി ക്ലബ്ബിലെത്തിയിരുന്നു. ഇതോടെ 665.89 കോടിയാണ് അക്ഷയ് കുമാറിന്റെ സിനിമകള്‍ ഒരു വര്‍ഷംകൊണ്ട് സ്വന്തമാക്കിയതെന്നാണ് ടൈംസ് ഓഫ് ഇ്‌യ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.


Click it and Unblock the Notifications











