അക്ഷയും കുമാറും റാണാ ദഗുപതിയും വീണ്ടും ഒന്നിക്കുന്നു, അഭിനയിതാക്കളായല്ല പിന്നെയോ?
ബോളിവുഡ് നടന്‍ അക്ഷയ് കുമാറും ബാഹുബലി ഫെയിം റാണാ ദഗ്ഗുപതിയും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ അഭിനേതാക്കളായിട്ടല്ല. നിര്‍മ്മാതാക്കാളയിട്ടാണെന്ന് മാത്രം. മറാട്ടി ചിത്രമായ പോഷ്തര്‍ ബോയ്‌സാണ് ഇരുവരും ചേര്‍ന്ന് തെലുങ്കില്‍ നിര്‍മ്മിക്കുന്നത്.
തെലുങ്കില്‍ പോസ്റ്റര്‍ ബോയ്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഗോപി ഗണേഷാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സെപതംബറിലാണ് ആരംഭിക്കുക.

നീരജ് പാണ്ഡേ സംവിധാനം ചെയ്ത ബേബി എന്ന ചിത്രത്തില്‍ അക്ഷയ് കുമാറും റാണാ ദഗുപതിയും മുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷമാണ് ഇരുവരും നല്ല സുഹൃത്തുക്കളായതെന്നാണ് പറയുന്നത്.
മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങള്‍ തെലുങ്ക് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് റാണ പറഞ്ഞതിനനുസരിച്ചാണ്, മറാഠി ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചതെന്ന് അക്ഷയ് പറയുന്നു.


Click it and Unblock the Notifications











