»   » വിശ്വാസം അതല്ലേ എല്ലാം...പ്രിയദര്‍ശനെ കുറിച്ച് നടന്‍ അക്ഷയ് കുമാര്‍!

വിശ്വാസം അതല്ലേ എല്ലാം...പ്രിയദര്‍ശനെ കുറിച്ച് നടന്‍ അക്ഷയ് കുമാര്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാളത്തില്‍ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടു പോലെ ബോളിവുഡിലെ പ്രിയന്റെ പ്രിയപ്പെട്ട നടന്മാരിലൊരാളാണ് അക്ഷയ് കുമാര്‍. ആക്ഷന്‍ ഹീറോയായി ബോളിവുഡിലെത്തിയ അക്ഷയ് കുമാറിന് തുടക്കത്തില്‍ നല്ലറോളുകളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് വളരെ കാലങ്ങള്‍ക്കു ശേഷമാണ് തന്നിലെ നടനെ തിരിച്ചറിഞ്ഞതെന്ന് അക്ഷയ് കുമാര്‍ പറയുന്നു.

അക്ഷയ് കുമാര്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ നല്‍കുന്നത് സംവിധായകന്‍ പ്രിയദര്‍ശനാണ്. ആക്ഷന്‍ ഹീറോ എന്ന പേരില്‍ എല്ലാവരും തന്നെ മാറ്റി നിര്‍ത്തിയപ്പോള്‍ പ്രിയദര്‍ശനാണ് തന്നിലെ യഥാര്‍ഥ നടനെ പുറത്ത് കൊണ്ടു വന്നത്. പുതിയ ചിത്രമായ ജോളി എല്‍ എല്‍ എല്‍ ബി 2 വിന്റെ പ്രചരണ പരിപാടിയ്ക്കിടെ  സംസാരിക്കുകയായിരുന്നു അക്ഷയ്.

Read more: ഷാരൂഖ് ഖാന് സണ്ണി ലിയോണിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്...എന്തിനെന്നോ..

priyan-30-148

കരിയര്‍ തുടങ്ങി പത്തു വര്‍ഷത്തോളം ആക്ഷന്‍ റോളുകള്‍ മാത്രമായിരുന്നു ചെയ്ചത്. പിന്നീട് ആ പ്രതിഛായയ്ക്ക് പുറത്തു കടക്കാന്‍ കഴിഞ്ഞിരുന്നില്ല. തനിക്ക് മറ്റൊരു റോള്‍ തരാന്‍ ആരും ധൈര്യം കാണിച്ചില്ലെന്നു അക്ഷയ് കുമാര്‍ പറയുന്നു. ഈ ചിന്ത അലട്ടിയപ്പോഴാണ് പ്രിയദര്‍ശനെ പോയി കാണുന്നത്.

എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് അദ്ദേഹത്തോടു പറയുകയായിരുന്നു. തനിക്ക് ആക്ഷന്‍ റോളുകളും പ്രണയനായകന്റെ റോളും കൂടാതെ തമാശ റോളും വഴങ്ങുമെന്ന് തെളിയിച്ചത് പ്രിയദര്‍ശനാണെന്ന് അക്ഷയ് കുമാര്‍ പറയുന്നു.

English summary
Akshay Kumar credits his success to director Priyadarshan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam