അക്ഷയ്കുമാര്‍ മകള്‍ക്ക് വേണ്ടി എന്താ ചെയ്യുന്നത് എന്നു നോക്കിക്കെ?
ബോളിവുഡ് ആക്ഷന്‍ സ്റ്റാര്‍ അക്ഷയ് കുമാര്‍ ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുകയാണ് ]. അക്ഷയ് കുമാര്‍ മകള്‍ക്കു മാങ്ങ പറിച്ചുകൊടുക്കുന്ന ചിത്രമാണ് ഓണ്‍ലൈനില്‍ വൈറലായിരിക്കുന്നത്.
അക്ഷയ് കുമാറിന്റെ ഭാര്യയും ഡിസൈനറുമായ ട്വിങ്കിള്‍ ഖന്ന തന്നെയാണ് കുഞ്ഞു നിതാരയ്ക്ക് അച്ഛന്‍ മാങ്ങ പറിച്ചു കൊടുക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

കുട്ടിക്കാലത്തേക്ക് ഒരു തിരിച്ചുപോക്ക്, മാങ്ങ പറിക്കുന്നതിനൊപ്പം അവളുടെ കണ്ണിലെ കൗതുകവും നോക്കിക്കാണുന്നു. എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്.
താരദമ്പതികള്‍ മകള്‍ നിതാരയെ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിച്ചാണ് നിര്‍ത്തിയിരുന്നത്.പുതിയ ചിത്രമായ സിംഗ് ഈസ് ബ്ലിംഗ് ഷൂട്ടിങ് കഴിഞ്ഞ് അടുത്തിടെയാണ് അക്ഷയ് കുമാര്‍ മുംബൈയില്‍ തിരിച്ചെത്തിയത്.


Click it and Unblock the Notifications