16 വര്‍ഷമോ എന്ന് ചോദിച്ചു; ആടുജീവിതത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് അക്ഷയ് കുമാര്‍

ഒരു ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ വീണ്ടും തിരിച്ചെത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ആടുജീവിതം എന്ന ചി്രതത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കൊപ്പം തന്നെ താരം അടുത്ത പുതിയ ബോളിവുഡ് ചിത്രമായ ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെയും പ്രമോഷന്‍ തിരക്കുകളിലാണ്. 'അയ്യ'യാണ് പൃഥ്വിരാജ് അവസാനമായി അഭിനയിച്ച ബോളിവുഡ് ചിത്രം. റാണി മുഖര്‍ജിയായിരുന്നു പൃഥ്വിരാജിന്റെ നായിക.

ബോളിലുഡിലെ ഐകോണിക് താരം അക്ഷയ് കുമാറിനൊപ്പമാണ് പൃഥ്വിരാജ് വീണ്ടും തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് മുംബൈയില്‍ വെച്ച് നടന്നിരുന്നു. ചടങ്ങില്‍ വെച്ച് അക്ഷയ് കുമാര്‍ പൃഥ്വിയെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.

Prithviraj

പൃഥ്വി ഒരു നല്ല നടനാണ് എന്നാണ് അക്ഷയ് കുമാര്‍ ചടങ്ങില്‍ വെച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ നല്ല രസമായിരുന്നു. ഞങ്ങളെക്കാള്‍ കൂടുതല്‍ ഡയലോഗുകള്‍ ചിത്രത്തില്‍ പൃഥ്വിക്കായിരുന്നു. മാത്രമല്ല അഭിനയത്തെക്കുറിച്ച് താന്‍ ഒത്തിരി കാര്യങ്ങള്‍ പൃഥ്വിയില്‍ നിന്നും പഠിച്ചുവെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇങ്ങനെ ഒരു കോംപ്ലിമെന്റ് നിങ്ങളെ പോലെ ഒരാളുടെ പക്കല്‍ നിന്നാണോ വരുന്നത് എന്നായിരുന്നു ഇതിന് പൃഥ്വിരാജ് മറുപടിയായി ചോദിച്ചത്.

കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്നതിനര്‍ത്ഥം ഞാന്‍ മികച്ച ആക്ടറാണ് എന്നല്ല. താങ്കള്‍ ഒരുപാട് മികച്ച നടനാണ് എന്നും അക്ഷയ് കുമാര്‍ ഇതിന് മറുപടിയായി പൃഥ്വിരാജിനോട് പറഞ്ഞു. തുടര്‍ന്ന് അക്ഷയ് കുമാര്‍ പൃഥ്വിരാജിന്റെ അടുത്ത സിനിമയായ ആടുജീവിതത്തെക്കുറിച്ചും പറഞ്ഞു. മാര്‍ച്ച് 28നാണ് ആടു ജീവിതം റിലീസ് ആകുന്നത്.

' അദ്ദേഹം എനിക്ക് ആടുജീവിത്തതിന്റെ ട്രെയിലര്‍ കാണിച്ചുതന്നു. സാധാരണ ഞാന്‍ സിനിമാ സ്‌ക്രീനിങ്ങുകള്‍ക്ക് പോകാറില്ല. പക്ഷെ ഇത് കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് അങ്ങോട്ട് പറഞ്ഞു, സ്‌ക്രീനിംഗ് നടക്കുമ്പോള്‍ എന്നെ വിളിക്കണമെന്ന്. ട്രെയിലര്‍ കണ്ടിട്ട് നല്ലതായി തോന്നി. നിങ്ങള്‍ എല്ലാവരും പോയി കാണണം,' അക്ഷയ് കുമാര്‍ പറഞ്ഞു.

അത് കഴിഞ്ഞ് അക്ഷയ് കുമാര്‍ പൃഥ്വിയോട് പറഞ്ഞു, എനിക്ക് തോന്നുന്നു 2-3 വര്‍ഷമായി നിങ്ങള്‍ ഈ സിനിമയുടെ പിറകെ എന്ന്. എന്നാല്‍ 16 വര്‍ഷമായി എന്ന് പൃഥ്വിരാജ് മറുപടി പറഞ്ഞത് കേട്ട് അക്ഷയ് കുമാര്‍ ഞെട്ടി. 16 വര്‍ഷത്തില്‍ എന്ത് ചെയ്യുകയായിരുന്നു എന്നാണ് അക്ഷയ് കുമാര്‍ ചോദിച്ചത്.

Prithviraj

16 വര്‍ഷം ഒരു മനുഷ്യന്‍ ഒരു സിനിമയ്ക്കായി പ്രവര്‍ത്തിച്ചു എന്നത് അവിശ്വസനീയമാണ്. ഇവിടെ 16 മാസം നമുക്ക് ഒരു സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടില്ല. അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

ബ്ലെസ്സിയുടെ സംവിധാനത്തിലാണ് ആടു ജീവിതം സിനിമയാകുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് അതേ പേരില്‍ ബ്ലെസ്സി സിനിമ എടുത്തിരിക്കുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് അതേ പേരില്‍ സിനിമ ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്.

Read more about: prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X