»   » അക്ഷയ് കുമാര്‍ അത്ഭുതപ്പെടുത്തും, അഞ്ച് വേഷങ്ങളില്‍

അക്ഷയ് കുമാര്‍ അത്ഭുതപ്പെടുത്തും, അഞ്ച് വേഷങ്ങളില്‍

Posted By: Sanviya
Subscribe to Filmibeat Malayalam


റസ്തത്തിന്റെ വിജയത്തിന് ശേഷം അക്ഷയ് കുമാര്‍ തന്റെ പുതിയ ചിത്രത്തിലേക്ക് കടന്നു. മേരി കോം, സര്‍ബ്ജിത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന ഫൈവ് എന്ന ചിത്രത്തിലാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്.

ചിത്രത്തില്‍ അക്ഷയ് കുമാര്‍ അഞ്ചു റോളുകള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണിതെന്നും കേള്‍ക്കുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

akshay-kumar

ഈ വര്‍ഷം പുറത്തിറങ്ങിയ എയര്‍ലിഫ്റ്റ്, ഹൗസ് ഫുള്‍ ത്രി, റസ്തം തുടങ്ങി അക്ഷയ് കുമാര്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. 100 കോടിയില്‍ അധികമാണ് ഈ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ നേടിയത്.

ടോയിലറ്റ്, ജോളി എല്‍ എല്‍ബി, എന്തിരന്‍ എന്നീ ചിത്രങ്ങള്‍ അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന ചിത്രങ്ങളാണ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന എന്തിരനില്‍ വില്ലന്‍ വേഷമാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്.

English summary
Akshay Kumar to have five roles in Omung Kumar's Five?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam