»   » അക്ഷയ് കുമാറിനെ അവഗണിച്ച്, ഭാര്യയുടെ ഓട്ടോഗ്രാഫ് ചോദിക്കുന്ന ആരാധകന്‍

അക്ഷയ് കുമാറിനെ അവഗണിച്ച്, ഭാര്യയുടെ ഓട്ടോഗ്രാഫ് ചോദിക്കുന്ന ആരാധകന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാറിന്റെ അവസ്ഥയെ? പുറത്തേക്കിറങ്ങിയാല്‍ അക്ഷയ് കുമാറിനെക്കാള്‍ ആരാധകര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്കാണ്. അക്ഷയ് കുമാറിനേക്കാള്‍ ആരാധകര്‍ ഭാര്യയ്ക്ക് ഉണ്ടെന്ന് പറയാന്‍ കാരണമുണ്ട്.

ട്വിങ്കിള്‍ ഇപ്പോള്‍ അഭിനേതാവ് മാത്രമല്ല, ഒരു അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ്. കഴിഞ്ഞ ദിവസമാണ് അത് സംഭവിച്ചത്. ട്വിങ്കളിന്റെ പുസ്തകത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട്, ഒരു ആരാധകന്‍ അക്ഷയിയെ ഗൗനിയ്ക്കാതെ ട്വിങ്കളിന്റെ ഓട്ടോഗ്രാഫ് വാങ്ങിച്ചത്.

akshay-kumar-twinkle-khanna

പിന്നീട് അക്ഷയ് തന്നെയാണ് ഇക്കര്യം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. പക്ഷേ ആരാധകന്റെ ഈ പെരുമാറ്റത്തില്‍ അക്ഷയിയ്ക്ക് വിഷമമൊന്നുമില്ല കേട്ടോ. ഭാര്യയ്ക്ക് ലഭിച്ച അംഗീകാരത്തിലും തനിയ്ക്ക് സന്തോഷമുള്ളുവെന്നും അക്ഷയ് പറഞ്ഞു.

മിസിസ് ഫണ്ണി ബോണ്‍സ് എന്ന പേരില്‍ ട്വിങ്കിള്‍ ഒരു പുസ്തകം എഴുതിയിരുന്നു. പുസ്തകത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

English summary
Superstar Akshay Kumar was overlooked by a fan but he was more than happy as he turned out to be an admirer of the actor's wife, author Twinkle Khanna.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam