തുടര്‍ച്ചയായ ഹിറ്റുകള്‍! പ്രതിഫലം 54 കോടിയാക്കി അക്ഷയ് കുമാര്‍! വാങ്ങുന്നത് ഈ ചിത്രത്തിനായി
ബോളിവുഡില്‍ നിരവധി ആരാധകരുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അക്ഷയ് കുമാര്‍. നിലവില്‍ തുടര്‍ച്ചയായ വിജയചിത്രങ്ങളുമായി മുന്നേറുകയാണ് സൂപ്പര്‍ താരം. ഇതിനിടെ തന്റെ പ്രതിഫലം അക്ഷയ് കുമാര്‍ കൂട്ടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രത്തിനായി ഏകദേശം 54 കോടി രൂപയോളമാണ് നടന്‍ പ്രതിഫലം വാങ്ങുന്നതെന്നാണ് അറിയുന്നത്.
റൗഡി റത്തോഡ് എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനു വേണ്ടിയാണ് അക്ഷയ് പ്രതിഫലം ഉയര്‍ത്തിയതെന്നാണ് വിവരം. 2012ല്‍ ഇറങ്ങിയ ആദ്യ ഭാഗത്തിനായി 27 കോടി രൂപയായിരുന്നു താരം വാങ്ങിയത്. ഇപ്പോള്‍ അത് ഇരട്ടിയാക്കിയിരിക്കുകയാണ് സൂപ്പര്‍ താരം. ഒമ്പത് എന്ന നമ്പറിനോട് അക്ഷയ് കുമാറിന് വലിയ കമ്പമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മാസ് എന്റര്‍ടെയ്‌നറുകള്‍ക്കൊപ്പം സാമൂഹിക പ്രാധാന്യമുളള പ്രമേയം പറഞ്ഞ സിനിമകളിലും അടുത്തിടെ അക്ഷയ് അഭിനയിച്ചിരുന്നു. മിഷന്‍ മംഗളാണ് അക്ഷയ് കുമാറിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. തുടര്‍ന്ന് ഹൗസ്ഫുള്‍ 4, ഗുഡ് ന്യൂസ്, സൂര്യവംശി, ലക്ഷ്മി ബോംബ് തുടങ്ങിയ ചിത്രങ്ങളും നടന്റെതായി വരുന്നുണ്ട്.


Click it and Unblock the Notifications