ഹവിൽദാർ കലക്കി !! ഗംഭീര ഗെറ്റപ്പിൽ അക്ഷയ് കുമാർ, കേസരിയുടെ ട്രെയിലർ പുറത്ത്...
10, 000 അഫ്ഗാൻ പട്ടാളക്കാരെ നേരിടുന്ന 21 സിഖുകാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
1897 ൽ നടന്ന സരാഘർഹി യുദ്ധത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് കേസരി. അക്ഷയ് കുമാർ പരിനീതി ചോപ്ര കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കേസരിയുടെ ട്രെയിലർ പുറത്ത്. അഫ്ഗാൻ സേനാനികളോട് ഏറ്റമുട്ടിയ 21 സിഖുക്കാരുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ഫെബ്രുവരി 21 ന് പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഇതിനോടകം തന്നെ ലഭിക്കുന്നത്.

10, 000 അഫ്ഗാൻ പട്ടാളക്കാരെ നേരിടുന്ന 21 സിഖുകാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയിൽ സിഖ് പട്ടാളക്കാരനായ ഹവിൽദാർ ഇഷാർ സിങ്ങായിട്ടാണ് അക്ഷയ്കുമാർ എത്തുന്നത്. പനീരി ചോപ്രയും മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ധർമ പ്രൊഡക്ഷന്റെ ബാനറിൽ പഞ്ചാബി സംവിധായകൻ അനുരാഗ് സിങ്ങാണ് കേസരി സംവിധാനം ചെയ്യുന്നത്. പഞ്ചാബി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ അനുരാഗ് സിങ്ങിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് കേസരി. ചിത്രം മാർച്ച് 21 ന് തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications