ബോളിവുഡിന് ഇനിയും ഇത് നിര്‍ത്താറായില്ലേ?, അച്ഛനും മകളും പോലെ, റൊമാന്റിക് സീനിന് പരിഹാസം

ബോളിവുഡിലെ മുന്‍നിര നായകന്മാരിലൊരാളായ അക്ഷയ് കുമാറിന് ഇപ്പോഴും വലിയ ആരാധകരാണ് ബോളിവുഡിലുള്ളത്. ഒരു കാലത്ത് തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ട നടനാണ് അക്ഷയ് കുമാര്‍. ആ പരാജയങ്ങളില്‍ നിന്ന് കരകയറി ബോളിവുഡില്‍ ആരാധകരും കൂടുതല്‍ പണം വാങ്ങുന്ന നടനുമായി അക്ഷയ് കുമാര്‍ ഉയരുകയായിരുന്നു.

ഇപ്പോഴും ആരോഗ്യവും ശരീരവും സൂക്ഷിക്കുന്ന കാര്യത്തിലും താരം മുന്‍പന്തിയിലാണ്. നൃത്തത്തിന്റെ കാര്യത്തിലായാലും വ്യത്യാസമൊന്നുമില്ല. നടന്‍ രാജേഷ് ഖന്നയുടെയും നടി ഡിംപില്‍ കപാഡിയയുടെയും മകളായ നടി ട്വിങ്കിള്‍ ഖന്നയാണ് അക്ഷയ് കുമാറിന്റെ ഭാര്യ. വിവാഹത്തിന് ശേഷം ട്വിങ്കിള്‍ ഖന്ന സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അക്ഷയ് കുമാറിനൊപ്പം തന്നെ ട്വിങ്കിള്‍ ഖന്നയും എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.

Akshay

ഇപ്പോള്‍ അക്ഷയ് കുമാര്‍ ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന പുതുതായി റിലീസ് ആവാന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ്. മാനുഷി ചില്ലാറും ടൈഗര്‍ ഷ്‌റോഫുമാണ് അക്ഷയ്‌ക്കൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലെ വാല്ല ഹബീബി എന്ന പാട്ട് അടുത്തിടെ റിലീസ് ചെയ്തിരുന്നു.

അക്ഷയ് കുമാര്‍- മാനുഷി ചില്ലാര്‍, ടൈഗര്‍ ഷ്‌റോഫ്-ആലയ എന്നിവര്‍ ജോഡികളായാണ് പാട്ടില്‍ എത്തിയിരിക്കുന്നത്. പാട്ട് റിലീസ് ആയ സമയം തന്നെ അക്ഷയും മാനുഷിയും തമ്മിലുള്ള കെമിസ്ട്രി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായിരുന്നു. മികച്ച പ്രതികരണം പാട്ടിന് ലഭിച്ചെങ്കിലും ഇപ്പോള്‍ വലിയ രീതിയിലുള്ള നെഗറ്റീവുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മാനുഷി ചില്ലാറും അക്ഷയ് കുമാറും നേരത്തെ സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.

അതേസമയം ഇത്രയും പ്രായമുള്ള അക്ഷയ് കുമാര്‍ തന്നേക്കാള്‍ 30 വയസ് താഴെയുള്ള മാനുഷി ചില്ലാറുമായി റൊമാന്‍സ് രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ അസ്വാരസ്യങ്ങള്‍ പ്രകടിപ്പിച്ച് എത്തിയവരാണ് കൂടുതല്‍ പേരും. പലരും എതിരഭിപ്രായം പല സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകളിലും പങ്കുവെക്കുന്നുണ്ട്. ഇരുവരെയും ഓണ്‍സ്‌ക്രീനില്‍ കണ്ടാല്‍ നായികാ നായകന്മാരെ പോലെ തോന്നുന്നില്ലെന്നും അച്ഛനും മകളും പോലെയാണ് തോന്നുന്നതെന്നുമാണ് വരുന്ന ചില പ്രതികരണങ്ങള്‍.

ഫോട്ടോഷോപ്പ് ചെയ്താല്‍ പോലും അക്ഷയുടെ പ്രായത്തെ കവച്ച് വെക്കാന്‍ സാധിക്കില്ലെന്നുമാണ് ചിലരുടെ പ്രതികരണം. അതേസമയം അക്ഷയ്-മാനുഷി കോംബോയെ രാധേ സിനിമയിലെ സല്‍മാന്‍ ഖാന്‍ ദിശ പഠാനി കോംബോയോടും സാദൃശ്യം പ്രകടിപ്പിച്ച് കാണിക്കുന്നുണ്ട്. ഇതിന് മുമ്പ് ഇങ്ങനെ പ്രായമുള്ള താരത്തിന് പ്രായം കുറഞ്ഞ താരവുമായി അഭിനയിക്കുന്നത് കണ്ടത് രാധേ സിനിമയിലാണന്നായിരുന്നു കമന്റ്.

Akshay

ബോളിവുഡിലെ തൊണ്ണൂറുകളിലെ നടിമാരെയൊന്നും കിട്ടിയില്ലേ അഭിനയിക്കാന്‍. ഈ 26 വയസുള്ള പെണ്‍കുട്ടിയെ ആണോ കിട്ടിയത്. ബോളിവുഡിന് ഇനിയെങ്കിലും ഈ പരിപാടി നിര്‍ത്താനായില്ലെ എന്നും ചിലര്‍ ചോദിക്കുന്നു.

ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ചിത്രത്തില്‍ പൃഥ്വിരാജും സോനാക്ഷി സിന്‍ഹയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. ഈദിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അലി അബ്ബാസ് സഫര്‍ ആണ്. വിഷ്ണു ഭാഗ്നാനിയും അലി അബ്ബാസ് സഫറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും.

Read more about: akshay kumar bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X