ആക്ഷന്‍ ത്രില്ലര്‍ ബേബിയുടെ തകര്‍പ്പന്‍ ട്രെയിലര്‍
അക്ഷയ് കുമാറിന്റെ ആക്ഷന്‍ ത്രില്ലര്‍ ബേബിയുടെ തകര്‍പ്പന്‍ ട്രെയിലര്‍ പുറത്തിറങ്ങി. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം ആണ് ബേബി. ഹോളിവുഡ് ചിത്രത്തിന്റെ പ്രതീതി നിലനിര്‍ത്തി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുഴുനീളം ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമ ആയിരിക്കും ബേബി.

സ്‌പെഷല്‍ 26 എന്ന ചിത്രത്തിന് ശേഷം നീരജ് പാണ്ഡെ അക്ഷയ് കുമാറിനെ നായകന്‍ ആക്കി ഒരുക്കുന്ന ചിത്രം ആണിത്. യുഎഇയിലെ മരൂഭൂമി ആണ് ചിത്ത്രതിന്റെ മുഖ്യ ആകര്‍ഷണം. അനുപം ഖേര്‍, ദഗ്ഗുപതി, തപസി പന്നു എന്നിവര്‍ ആണ് മറ്റു താരങ്ങള്‍. ടി സീരീസ് കമ്പനി ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ജനുവരി 23ന് ചിത്രം തിയറ്ററുകളില്‍ എത്തും.


Click it and Unblock the Notifications