»   » അക്ഷയ് കുമാര്‍ റൊമാന്റിക് ത്രില്ലറുമായി എത്തുന്നു

അക്ഷയ് കുമാര്‍ റൊമാന്റിക് ത്രില്ലറുമായി എത്തുന്നു

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരം അക്ഷയ് കുമാറും സംവിധായകന്‍ നീരജ് പാണ്ഡേയും വീണ്ടും ഒന്നിക്കുന്നു. ഇരുവരുടെയും കൂട്ടുക്കെട്ടില്‍ ഇനിയൊരു റൊമാന്റിക് ത്രില്ലറാണ് ഒരുങ്ങാന്‍ പോകുന്നത്. അക്ഷയ് കുമാര്‍ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത് നീരജ് പാണ്ഡേ സംവിധാനം ചെയ്യുന്ന റസ്റ്റം എന്ന ചിത്രത്തിലാണ്.

രണ്ട് ചിത്രങ്ങളില്‍ അക്ഷയും നീരജും ഒന്നിച്ചിട്ടുണ്ട്. ഇരുവരുടെയും കൂട്ടുക്കെട്ടില്‍ മൂന്നാമത്തെ ചിത്രമാണ് ഒരുങ്ങാനിരിക്കുന്നത്. അടുത്തവര്‍ഷം ആഗസ്റ്റ് 12ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. പ്രഭുദേവയുടെ ആക്ഷന്‍ കോമഡി ചിത്രം സിംഗ് ഈസ് ബ്ലിങ്, രാജ കൃഷ്ണ മേനോന്റെ എയര്‍ലിഫ്റ്റ് എന്നീ ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.

akshay-kumar

എം.എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് നീരജ് പാണ്ഡേ ഇപ്പോള്‍. ചിത്രത്തിന്റെ തിരക്കുകള്‍ കഴിഞ്ഞാല്‍ റസ്റ്റത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് എം.എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്.

English summary
Akshay Kumar has announced his next film with his 'Baby' and 'Special 26' director Neeraj Pandey. The film, titled 'Rustom.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam