»   » താനും ലൈംഗീക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍!!!

താനും ലൈംഗീക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ലൈംഗീകമായി പീഡിപ്പിക്കപ്പെടുന്നത് സ്ത്രീകളും പെണ്‍കുട്ടികളും മാത്രമല്ല. ആണ്‍ കുട്ടികളും ലൈംഗീക പീഡനത്തിന് ഇരയാകാറുണ്ട്. സിനിമയിലെ ലൈംഗീക പീഡനത്തേക്കുറിച്ചും ചൂഷണത്തേക്കറിച്ച് താരങ്ങള്‍ വെളിപ്പെടുത്തല്‍ നടത്തുമ്പോഴാണ് താനും ലൈംഗീക പീഡനത്തിന് ഇരായായിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് സുപ്പര്‍ താരം അക്ഷയ് കുമാര്‍ എത്തിയിരിക്കുന്നത്. 

മുംബൈയിലെ മുനുഷ്യക്കടത്തുമായി ബന്ധപ്പെട്ട രാജ്യന്തര കോണ്‍ഫറന്‍സില്‍ സംസാരിക്കവേയായിരുന്നു ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. ബാല്യത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ലൈംഗീക പീഡനമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ടോയ്‌ലറ്റ് ഏക് പ്രേം കഥയാണ് അക്ഷയ് കുമാറിന്റേതായി തിയറ്ററില്‍ എത്താനിരിക്കുന്ന പുതിയ ചിത്രം. 

രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം

രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വൃത്തിയില്ലായ്മയാണെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. രാജ്യത്ത് കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങളേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തേക്കുറിച്ച് വെളിപ്പെടുത്തിയത്.

ആറാമത്തെ വയസില്‍

തന്റെ ആറാമത്തെ വയസിലാണ് താന്‍ െൈലഗീക പീഡനം നേരിടേണ്ടി വന്നതെന്ന് താരം വ്യക്തമാക്കി. ഏതൊരു കുട്ടിയേയും പോലെ കുട്ടിക്കാലത്ത് അടുത്ത വീടുകളില്‍ കളിക്കാന്‍ പോകുന്ന ശീലം അക്ഷയ് കുമാറിനും ഉണ്ടായിരുന്നു.

ലിഫ്റ്റ കൊടുത്ത് പീഡനം

അയല്‍വക്കത്തെ വീട്ടില്‍ കളിക്കാന്‍ പോകുന്ന വഴി അക്ഷയ് കുമാറിന് ഒരു വ്യക്തി ലിഫ്റ്റ് നല്‍കി. പക്ഷെ അയാള്‍ തന്നോട് മോശമായി പെരുമാറുകായിരുന്നെന്ന് താരം പറയുന്നു. തന്റെ സ്വകാര്യ ഭാഗങ്ങളില്‍ അയാള്‍ സ്പര്‍ശിച്ചു. താന്‍ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടിപ്പോയെന്ന് താരം പറഞ്ഞു.

താരം വെറുതെ ഇരുന്നില്ല

കരഞ്ഞുകൊണ്ട് വീട്ടിലേക്ക് പോയ താരം വെറുതെ ഇരുന്നില്ല. അച്ഛനോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. അദ്ദേഹം പോലീസില്‍ പരാതിപ്പെടുകയും ആ വൃത്തികെട്ടവനെ അറസ്റ്റ് ചെയ്യുകയു ചെയ്‌തെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.

ധൈര്യം നല്‍കണം

ഇത്തരം അനുഭവങ്ങള്‍ കുട്ടികള്‍ക്കുണ്ടാകുമ്പോള്‍ അത് തുറന്ന് പറയാന്‍ കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കള്‍ ധൈര്യം നല്‍കണമെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. ലൈംഗീക പീഡനം കുട്ടികള്‍ക്ക് ഏല്‍പിക്കുന്ന മുറിവുകള്‍ അത്ര പെട്ടന്നൊന്നും ഉണങ്ങില്ല. തുറന്ന് പറയാനുള്ള അവസരം ഒരുക്കില്ലെങ്കില്‍ അവര്‍ക്ക് കടുത്ത മാനസീക പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും താരം വ്യക്തമാക്കി.

English summary
Akshay Kumar narrated an incident from his life when he was inappropriately touched as a child by a lift man. He was speaking at an international conference on human trafficking on Mumbai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam