For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ ലഭിക്കാൻ രാജേഷ് ഖന്നയെ കാണുമായിരുന്നു; മകളെ വിവാഹം കഴിക്കാനാവുമെന്ന് കരുതിയില്ലെന്ന് അക്ഷയ് കുമാർ‌

  |

  ബോളിവുഡിലെ ജനപ്രിയ താരദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. 2001 ൽ വിവാഹിതരായ ഇരുവർക്കും ആരവ്, നിതാര എന്നീ രണ്ട് കുട്ടികളും ഉണ്ട്. സിനിമകളിൽ സജീവമായിരുന്ന ട്വിങ്കിൾ വിവാഹ ശേഷം അഭിനയത്തിൽ നിന്ന് മാറി നിന്നു. അക്ഷയ് കുമാറാവട്ടെ താരപദവിയിലേക്ക് കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

  ഇന്ന് ബോളിവുഡിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് അക്ഷയ് കുമാർ. അഭിനയത്തിൽ നിന്ന് മാറി നിന്നെങ്കിലും ട്വിങ്കിൾ എഴുത്തുകാരിയെന്ന നിലയിൽ പേരെടുത്തു. ദേശീയ മാധ്യമങ്ങളിൽ ട്വിങ്കിളിന്റെ ലേഖനങ്ങൾ വരാറുണ്ട്.

  ഡൽഹിയിൽ ജനിച്ച് വളർന്ന അക്ഷയ് കുമാർ ഏറെ കഷ്ടപ്പെട്ടാണ് ബോളിവുഡ് നടനായി മാറിയത്. സിനിമാ സ്വപ്നങ്ങളുമായി മുംബെെയിലെത്തിയ നടന് ഷെഫ് ആയി വരെ അക്കാലത്ത് ജോലി ചെയ്യേണ്ടി വന്നു. എന്നാൽ പിന്നീട് സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട നടനെ തേടി നിരന്തരം അവസരങ്ങളെത്തി. ഫിലിംഫെയർ മാ​ഗസിന്റെ ഷൂട്ടിനിടെയാണ് ട്വിങ്കിളിനെ അക്ഷയ് പരിചയപ്പെടുന്നത്. കണ്ടപ്പോൾ തന്നെ തനിക്ക് ട്വിങ്കിളിനെ ഇഷ്ടമായെന്നാണ് മുമ്പൊരിക്കൽ അക്ഷയ് കുമാർ പറഞ്ഞത്.

  Also Read: 'അച്ഛൻ എൻ്റെ സിനിമകൾ കാണാറില്ല, പെട്ടന്ന് കരയുന്ന കൂട്ടത്തിലാണ്, സംശയം ചോദിച്ചാൽ അടി കിട്ടും'; കാളിദാസ് ജയറാം!

  അന്തരിച്ച നടൻ‌ രാജേഷ് ഖന്നയുടെ മകളാണ് ട്വിങ്കിൾ. സിനിമയിൽ ഇത്രയും വലിയ താരമാവുമെന്നോ ട്വിങ്കിളിനെ വിവാ​ഹം കഴിക്കുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്ഷയ് പറഞ്ഞു. രാജേഷ് ഖന്നയുടെ മകളെ വിവാ​ഹം കഴിക്കാനാവുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. വർക്ക് ലഭിക്കാൻ ഞാനെന്റെ ഫോട്ടോകളുമായി അദ്ദേഹത്തിന്റെ ഓഫീസിൽ പോവുമായിരുന്നു. പിന്നീട് വരൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്, അക്ഷയ് കുമാർ പറഞ്ഞതിങ്ങനെ.

  Also Read: 'അഭിനയിക്കുമ്പോൾ മമ്മൂക്കയുടെ കണ്ണുകൾ കാണാൻ രസമാണ്', നല്ല സ്ക്രിപ്റ്റ് വന്നാൽ ഇനിയും അഭിനയിക്കുമെന്ന് വിക്രം

  അതേസമയം സൂപ്പർ സ്റ്റാറിന്റെ ഭാര്യയാണെങ്കിലും സാമ്പത്തികമായി അദ്ദേഹത്തെ ആശ്രയിക്കാറില്ലെന്നാണ് ട്വിങ്കിൾ അടുത്തിടെ പറഞ്ഞത്. മക്കളുടെ വിദ്യാഭ്യാസത്തിനുള്ള പണം നൽകുന്നത് ഞാനാണ്. ഭക്ഷണം വെച്ചു തരുന്ന ആൾ മാത്രമല്ല തന്റെ അമ്മയെന്ന് മക്കൾ അഭിമാനത്തോടെ പറയണമെന്നാണ് ട്വിങ്കിൾ ഇതിന് കാരണമായി പറയുന്നത്.

  Also Read: എല്ലാ നടിമാരും ഇങ്ങനെയാണോ? ഗര്‍ഭിണിയായ ആലിയയുടെ പ്രവൃത്തി കരീനയെ പോലെയുണ്ടെന്ന് ട്രോളന്മാര്‍

  രക്ഷാബന്ധൻ ആണ് അക്ഷയ് കുമാറിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ആ​ഗസ്റ്റ് 11 ന് പുറത്തിറങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഭൂമി പഡ്നേക്കർ ആയിരുന്നു ചിത്രത്തിലെ നായിക. സെൽഫി ആണ് നടന്റെ അടുത്ത സിനിമ. ഇമ്രാൻ ഹഷ്മി, ഡയാന പെന്റി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. തമിഴ് ചിത്രം സുററെെ പൊട്രിന്റെ ഹിന്ദി റീമേക്കിലും അക്ഷയ് കുമാർ അഭിനയിക്കുന്നുണ്ട്.

  അടുത്തിടെ കോഫി വിത്ത് കരണിലും അക്ഷയ് കുമാർ അതിഥിയായി എത്തിയിരുന്നു. സമാന്തയുടെ കൂടെ ആയിരുന്നു അക്ഷയ് എത്തിയത്. കനേഡിയൻ പൗരത്വമുള്ള നടന് ഇതിന്റെ പേരിൽ ഇടയ്ക്ക് ട്രോളുകൾ നേരിടേണ്ടി വരാറുണ്ട്. തന്നെ കാനഡ കുമാറെന്ന് വിളിക്കാറുണ്ടെന്നും അത് കാര്യമാക്കുന്നില്ലെന്നും അക്ഷയ് കുമാർ ഷോയിൽ പറഞ്ഞു.

  Read more about: akshay kumar
  English summary
  akshay kumar once revealed that never imagined marrying rajesh khanna's daughter കരുതിയില്ല
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X