രണ്ട് ആളുകള്‍ നടിയെ ചുംബിച്ചിട്ട് ഓടി പോയി! ഇനി അവരത് പുറത്ത് വിടും; മൃഗശാലയിലെ മൃഗങ്ങളെ പോലെന്ന് നടന്‍
ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നടനാണ് അക്ഷയ് കുമാര്‍. സൂപ്പര്‍ ഹിറ്റ് സിനിമകളുമായി തിരക്കിലാണെങ്കിലും നടന്‍ വളരെ രസകരമായി സംസാരിക്കാറുണ്ട്. അത്തരത്തില്‍ ചില പൊതു വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞും നടന്‍ രംഗത്തെത്താറുണ്ട്. അത്തരത്തില്‍ മുന്‍പൊരിക്കല്‍ നടന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.
സിനിമയില്‍ അഭിനയിക്കുന്നവരെ പൊതു വസ്തുവിനെ പോലെ നോക്കിക്കാണുന്നവര്‍ ഉണ്ടെന്ന് പലരും പറയാറുണ്ട്. ഇവര്‍ ശരിക്കും ഇങ്ങനെ തന്നെയാണോ എന്ന് അറിയാന്‍ നുള്ളി നോക്കുന്നവര്‍ പോലുമുണ്ട്. അത്തരത്തില്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങുമ്പോള്‍ താരങ്ങള്‍ ആക്രമിക്കപ്പെടുന്നതും പതിവ് സംഭവങ്ങളാണ്.

മുന്‍പൊരിക്കല്‍ വരുണ്‍ ധവാനും രണ്‍വീര്‍ സിങ്ങുമൊത്തുള്ള ചാറ്റ് ഷോ യില്‍ നടന്‍ അക്ഷയ് കുമാര്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ആരാധകന്‍ സമ്മതമില്ലാതെ നടിയെ ചുംബിക്കാന്‍ ശ്രമിച്ച സംഭവത്തെ പറ്റിയാണ് താരം വീഡിയോയില്‍ പറഞ്ഞത്. ആ നടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മൃഗശാലയിലെ മൃഗങ്ങളുമായിട്ടാണ് അക്ഷയ് സെലിബ്രിറ്റികളെ താരതമ്യപ്പെടുത്തിയത്.
ചില ആളുകള്‍ സമ്മതം വാങ്ങാതെ ഫോട്ടോ എടുക്കാന്‍ വരികയും വളരെ മോശമായ രീതിയില്‍ പെരുമാറുകയും ചെയ്യാറുണ്ടെന്നാണ് അക്ഷയ് പറഞ്ഞത്. 'ദൂരെ നിന്ന് ഫോട്ടോയെടുക്കുന്നതിന് പകരം സെല്‍ഫിയോ ഫോട്ടോയോ എടുത്തോട്ടെ എന്ന് ചോദിക്കുന്നവരെ ഇഷ്ടമാണെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. 'ഞങ്ങള്‍ മൃഗശാലയിലുള്ള മൃഗങ്ങളാണെന്ന് തോന്നുന്നു. സമ്മതത്തോടെയുള്ള സെല്‍ഫി നല്ലതാണ്. എന്നാല്‍ സമ്മതമില്ലാതെയുള്ള സെല്‍ഫി നല്ലതല്ല.
ഒരിക്കല്‍ ഞാനൊരു കാഴ്ച കണ്ടു. 'രണ്ട് പുരുഷ ആരാധകര്‍ ഒരു നടിയുടെ അടുത്ത് വന്നിട്ട് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. ഞാന്‍ ആ നടിയുടെ അരികില്‍ നിന്ന് ഇത് കണ്ടോണ്ട് നില്‍ക്കുകയായിരുന്നു. ഫോട്ടോ എടുക്കാന്‍ വന്ന ആരാധകര്‍ 1, 2, 3 എന്ന് പറഞ്ഞ ഉടനെ ആ നടിയെ ചുംബിക്കുകയും എന്നിട്ട് ഓടിപ്പോവുകയും ചെയ്തു.

അവരില്‍ ആരെയാണ് ആദ്യം പിടിക്കേണ്ടതെന്ന ആശയക്കുഴപ്പത്തില്‍ നിന്നപ്പോഴെക്കും ഇരുവരും രക്ഷപ്പെട്ടു. ഇനി അവരെന്താണ് ചെയ്യുക എന്ന് വെച്ചാല്‍ ആ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എല്ലായിടത്തും പോസ്റ്റ് ചെയ്യും. എന്നിട്ട് 'ഞാന്‍ ആരെയാണ് ചുംബിച്ചതെന്ന് നോക്കൂ, നിങ്ങള്‍ക്കിത് ചെയ്യാന്‍ സാധിക്കുമോ' എന്ന് മറ്റുള്ളവരോട് ചോദിക്കും.' താരം പറയുന്നു.
ഇത്തരത്തിലുള്ള ദുരനുഭവം നേരിടേണ്ടി വരുന്നതിനെ കുറിച്ച് പല നടിമാരും വെളിപ്പെടുത്താറുണ്ട്. സിനിമാ പ്രൊമോഷനും മറ്റ് പൊതു പരിപാടികള്‍ക്കുമൊക്കെ പങ്കെടുക്കുമ്പോഴാണ് പ്രധാനമായിട്ടും ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നത്. ചിലര്‍ നടിമാരുടെ ശരീരത്ത് സ്പര്‍ശിക്കാനും വസ്ത്രം വലിച്ച് മാറ്റാനുമൊക്കെ ശ്രമിക്കുന്നത് മുന്‍പും വാര്‍ത്തയായിട്ടുണ്ട്.
അതുപോലെ ഫോട്ടോ എടുക്കാന്‍ വരുന്നവര്‍ ശരീരത്ത് സ്പര്‍ശിച്ചതിന്റെ പേരില്‍ വഴക്കുണ്ടാക്കുന്ന താരങ്ങളുണ്ട്. അവരൊക്കെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിടുന്നതും പതിവാണ്.


Click it and Unblock the Notifications











