അക്ഷയ് കുമാറിന്റെ നെഞ്ചില്‍ പിന്‍ കൊണ്ട് കുത്തി അമ്മായിയമ്മ! ചോര വന്നെങ്കിലും എല്ലാം തമാശയായിരുന്നു
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അക്ഷയ് കുമാര്‍. പുറമേ കാണുന്നതിലും രസികനാണ് താരമെന്ന് ആരാധകര്‍ അടക്കം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അടുത്തിടെ പ്രധാനമന്ത്രിയുമായി അഭിമുഖം നടത്തിയും തന്റെ പൗരത്വത്തെ കുറിച്ച് അക്ഷയ് സംസാരിച്ചതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇത് മാത്രമല്ല ഒരു അവാര്‍ഡ് വേദിയില്‍ വെച്ച് അമ്മായിമ്മയെ പറ്റിക്കുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസ് ഇന്ത്യാസ് മോസ്റ്റ് സ്‌റ്റൈലിഷ് അവാര്‍ഡ് മുംബൈയില്‍ നടക്കുന്നതിനിടെയായിരുന്നു അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്നയുടെ അമ്മയും പ്രമുഖ നടിയുമായ ഡിംപിള്‍ കപാഡിയെ അക്ഷയ് പറ്റിച്ചത്. മോസ്റ്റ് സ്റ്റൈലിഷ് പുരസ്‌കാരം ഡിംപിളില്‍ നിന്നും ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു അക്ഷയ്. മോസ്റ്റ് സ്‌റ്റൈലിഷ് എന്നെഴുതിയ ബാഡ്ജ് താത്തിന്റെ കോട്ടില്‍ പിന്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് മുറിവേറ്റത് പോലെ അക്ഷയ് അഭിനയിക്കുന്നു.
സൂചി കൊണ്ടു എന്ന് മാത്രമല്ല പെട്ടെന്ന് തന്നെ നെഞ്ചില്‍ നിന്നും ചോര പൊടിയുന്നതും വീഡിയോയിലുണ്ട്. ഇത് കണ്ടതും ഡിംപിള്‍ കണ്ണുപൊത്തി. വേദിയിലിരുന്ന രണ്‍വീര്‍ സിംഗ്, കത്രീന കൈഫ്, തപ്‌സി പന്നു അടക്കമുള്ള താരങ്ങളും ഇത് കണ്ട് ഞെട്ടി തരിക്കുന്നുണ്ട്. കുറച്ച് സമയങ്ങള്‍ക്ക് ശേഷമാണ് അക്ഷയ് തന്നെ പറ്റിക്കുന്ന കാര്യം പിടികിട്ടിയത്. എല്ലാവരെയും പറ്റിക്കുന്ന കാര്യത്തില്‍ അക്ഷയ് മിടുക്കനാണെന്നും അദ്ദേഹത്തിനിതൊരു വിനോദമാണെന്നും ഡിംപിള്‍ പറഞ്ഞു. ഇരുവര്‍ക്കുമൊപ്പം നടി സണ്ണി ലിയോണും വേദിയിലുണ്ടായിരുന്നു.


Click it and Unblock the Notifications