ഞാൻ വോഡ്ക പാർട്ടിയ്ക്കൊപ്പം!! മോദിയുടെ ട്വിറ്റർ കോമഡിയ്ക്ക് മറുപടിയുമായി ട്വിങ്കിൾ ഖന്ന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടൻ അക്ഷയ് കുമാർ നടത്തിയ അഭിമുഖം വാർത്തകളിൽ ഇടം നേടിയിരുന്നു. പൂർണ്ണമായും രാഷ്ട്രീയം ഒഴിവാക്കി കൊണ്ടുളള അഭിമുഖമായിരുന്നു അത്. കുടുംബത്തെ കുറിച്ചു മറ്റുമുളള വിശേഷങ്ങളായിരുന്നു അബിമുഖത്തിലെ സംസാര വിഷയം. മോദി- അക്ഷയ് കുമാർ അഭിമുഖത്തിനിടെ അക്ഷയ് കുമാറിന്റെ ഭാര്യയും മുൻകാലനടിയുമായ ട്വിങ്കിൾ ഖന്നയെ കുറിച്ചുള്ള പരാമർശം വലിയ ചർച്ചയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് നടിയും എഴുത്തുകാരിയുമായ ട്വിങ്കൾ ഖന്ന. നടിയെ കുറിച്ചുള്ള മോദിയുടെ പരാമർശത്തിന് മറുപടുയുമായി താരം രംഗത്തെത്തിയിട്ടുണ്ട് . ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ട്വിങ്കിൾ പ്രധാനന മന്ത്രിയ്ക്ക് നൽകിയ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

 കുടുംബ  ജീവിതത്തിൽ അക്ഷയ് സഹായിക്കുന്നു

കുടുംബ ജീവിതത്തിൽ അക്ഷയ് സഹായിക്കുന്നു

ട്വിങ്കിൾ ഖന്നയുടെ ട്വീറ്റിനെ അടിസ്ഥനാമക്കിയായിരുന്നു മോദിയുടെ പരാമർശം. താങ്കളേയും ട്വിങ്കിൾ ജിയേയും ഞാൻ ട്വിറ്ററിൽ നോക്കാറുണ്ട്. എന്നോടുള്ള ദേഷ്യം ട്വിറ്ററിലൂടെ പ്രകടിപ്പിക്കുന്നതിനാൽ താങ്കളുടെ കുടുംബ ജീവിതത്തിൽ ശാന്തിയും സമാധനവും ഉണ്ടായിരിക്കുമല്ലോ. അതുകൊണ്ട് താങ്കളെ ഈ കാര്യത്തിൽ സഹായിക്കുകയാണെന്നായിരുന്നു മോദി തമാശ രൂപേണേ പറഞ്ഞത്.

 ഒരുഭാഗത്ത് ഭാര്യ മറ്റൊരു ഭാഗത്ത് രാജ്യത്തെ പ്രധാനമന്ത്രി

ഒരുഭാഗത്ത് ഭാര്യ മറ്റൊരു ഭാഗത്ത് രാജ്യത്തെ പ്രധാനമന്ത്രി

മോദിയുടെ വാക്കുകൾ താൻ ഏറെ ആസ്വദിച്ചുവെന്നായിരുന്നു ഇതിനു മറുപടിയായി അക്ഷയ് ഖന്ന പറഞ്ഞത്. ആശ്ചര്യം കാരണം ചിരിക്കാൻ പോലും സാധിച്ചിരുന്നില്ല എന്നായിരുന്നു അക്ഷയ് കുമാറിന്റെ ട്വീറ്റ്. ഒരു ഭാഗത്ത് ഭാര്യയയും മറുഭാഗത്ത് രാജ്യത്തിന്റെ പ്രധാന മന്ത്രിയുമാണ്. ഇരുവരും എന്റെ കരുത്തിന്റെ ഭാഗമാണ്.അതുകൊണ്ട് മൗനമാണ് നല്ലതെന്നും അക്ഷയ് കുമാർ പറഞ്ഞു.

സന്തോഷമുണ്ട്

സന്തോഷമുണ്ട്

പ്രധാനമന്ത്രിയുടെ പരാമർശത്തെ താൻ പോസ്റ്റീവായി എടുക്കുന്നു എന്നാണ് ട്വിങ്കിൾ ട്വീറ്റ് ചെയ്തത്. താൻ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് അദ്ദേഹം അറിയുന്നുണ്ട്. അത് മാത്രമല്ല എന്റെ എഴുത്ത് അദ്ദേഹം വായിക്കുന്നുമുണ്ടല്ലേ- ട്വിങ്കിൾ ഖന്ന ട്വീറ്റ് ചെയ്തു. അക്ഷയ് കുമാറും ഭാര്യയും രണ്ട് വ്യത്യസ്ത നിലപാടും ആശങ്ങളും ഉള്ളവരാണ്. പലപ്പോഴും തങ്ങളുടെ വ്യത്യസ്തനമായ നിലപാടുകൾ ഇവർ വ്യക്തമാക്കാറുമുണ്ട്. മോദിയുടെ നിലപാടുകൾക്കെതിരേയും ട്വിങ്കിൾ എത്താറുണ്ട്.

വോഡ്ക കുടിക്കുന്ന  പാർട്ടിയിൽ പങ്കുചേരാൻ താൽപര്യം

വോഡ്ക കുടിക്കുന്ന പാർട്ടിയിൽ പങ്കുചേരാൻ താൽപര്യം

വോഡ്ക കുടിക്കുന്ന പാർട്ടിയിൽ പങ്കുചേരാൻ മാത്രമേ തനിയ്ക്ക് താൽപര്യമുള്ളു എന്ന് ട്വിങ്കിൾ ടീറ്റ് ചെയ്തു. കൂടുതലുമില്ല കുറവുമില്ല പ്രതികരിച്ചാൽ അതിന് അർഥം സമ്മതം എന്നല്ല. അടുത്ത ദിവസം വരെ നിലനിൽക്കുന്ന ഹാങ്ങോവറുളള പാർട്ടിയിൽ ഞാൻ ചേരാൻ ആഗ്രഹിക്കുന്നതെന്നും ട്വിങ്കിൾ കുറിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X