ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനം നല്‍കി അക്ഷയ് കുമാര്‍! 2.0യുടെ കിടിലന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

By Midhun

ബോളിവുഡില്‍ അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യത വാക്കുകള്‍തീതമാണ്. സൂപ്പര്‍താരത്തിന്റെ ചിത്രങ്ങള്‍ക്കായി വലിയ ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. കലാമൂല്യമുളള സിനിമകള്‍ക്കൊപ്പം വാണിജ്യ സിനിമകളും ചെയ്തുകൊണ്ടായിരുന്നു നടന്‍ ആരാധകരുടെ ഇഷ്ടതാരമായി മാറിയിരുന്നത്. അക്ഷയ്കുമാറിന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്.

ഗോള്‍ഡ് എന്ന ചിത്രമായിരുന്നു താരത്തിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ബോളിവുഡിന്റെ സൂപ്പര്‍താരത്തിന് പിറന്നാളായിരുന്നു ഇന്ന്. സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന അക്ഷയ്കുമാര്‍ 51ന്റെ നിറവില്‍ എത്തിനില്‍ക്കുകയാണ്. അക്ഷയ്കുമാറിന്റെ പിറന്നാള്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. പിറന്നാള്‍ ദിനം ആരാധകര്‍ക്ക് തിരിച്ചൊരു സമ്മാനവും അക്ഷയ്കുമാര്‍ നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അക്ഷയ് കുമാര്‍ സമ്മാനവുമായി എത്തിയിരുന്നത്.

അക്ഷയ് കുമാറിന്റെ സിനിമകള്‍

അക്ഷയ് കുമാറിന്റെ സിനിമകള്‍

ബോളിവുഡില്‍ പ്രണയ ചിത്രങ്ങളിലൂടെ തുടങ്ങിയ അക്ഷയ്കുമാര്‍ മാസ് എന്റര്‍ടെയ്നര്‍ സിനിമകളിലൂടെയായിരുന്നു സൂപ്പര്‍താരമായി മാറിയിരുന്നത്. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലുളള സിനിമകളായിരുന്നു നടന്‍ കൂടുതലായി ചെയ്യാറുണ്ടായിരുന്നത്. അക്ഷയ് കുമാറിന്റെ ചിത്രങ്ങളെല്ലാം തന്നെ ബോക്സ് ഓഫീസില്‍ വലിയ കളക്ഷന്‍ നേടിയവയായിരുന്നു. റസ്റ്റം എന്ന ചിത്രത്തിലൂടെയായിരുന്നു അക്ഷയ് ആദ്യമായി ദേശീയ പുരസ്‌കാരം നേടിയിരുന്നത്. അടുത്തിടെയിറങ്ങിയ പാഡ്മാന്‍, ടോയ്ലെറ്റ് എക് പ്രേം കഥ,ഗോള്‍ഡ് തുടങ്ങിയ നടന്റെ ചിത്രങ്ങളെല്ലാം തന്നെ പ്രമേയപരമായി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അക്ഷയ്കുമാറിന്റെ പിറന്നാള്‍

അക്ഷയ്കുമാറിന്റെ പിറന്നാള്‍

ബോളിവുഡിന്റെ സൂപ്പര്‍താരം ഇന്ന് 51ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ബോളിവുഡില്‍ ഇപ്പോഴും എറ്റവം കൂടുതല്‍ താരമൂല്യമുളള നടന്‍മാരില്‍ ഒരാളു കൂടിയാണ് അക്ഷയ്കുമാര്‍. ബോളിവുഡില്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തറിങ്ങിയ അക്ഷയ്കുമാര്‍ ചിത്രങ്ങളെല്ലാം തന്നെ വലിയ വിജയം നേടിയവയായിരുന്നു. പ്രിയദര്‍ശന്റെ മലയാള ചിത്രങ്ങളുടെ റീമേക്കുകളിലെല്ലാം തന്നെ അക്ഷയ് കുമാറായിരുന്നു നായക വേഷത്തില്‍ എത്താറുണ്ടായിരുന്നത്.

2.0 എന്ന സിനിമ

2.0 എന്ന സിനിമ

രജനീകാന്തിനൊപ്പമുളള 2.0 എന്ന സിനിമയാണ് അക്ഷയ്കുമാറിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് താരമെത്തുന്നത്. എമി ജാക്‌സണ്‍ നായികാ വേഷത്തിലെത്തുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറായാണ് സംവിധായന്‍ ഒരുക്കുന്നത്. കാലയ്ക്ക് ശേഷം രജനിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം കൂടിയാണ് 2.0.

അക്ഷയ്കുമാറിന്റെ പിറന്നാള്‍ സമ്മാനം

അക്ഷയ്കുമാറിന്റെ പിറന്നാള്‍ സമ്മാനം

അക്ഷയ്കുമാറിന്റെ പിറന്നാള്‍ സമ്മാനമായി 2.0യുടെ പുതിയ പോസ്റ്റര്‍ ഇന്ന് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. അക്ഷയ്കുമാറിന്റെതായി ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. ചിത്രത്തില്‍ ഡോ റിച്ചാര്‍ഡ് എന്ന കഥാപാത്രമായാണ് താരമെത്തുന്നത്. രജനികാന്തിനൊപ്പം തുല്ല്യപ്രാധാന്യമുളള വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. രണ്ടു സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിനായി വലിയ ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

പോസ്റ്റര്‍ കാണൂ

പോസ്റ്റര്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X