മാസ്സ് മസാല ചിത്രവുമായി അക്ഷയ് കുമാർ.. ബച്ചൻ പാണ്ഡെ അടുത്തവർഷം ഡിസംബറിൽ

By Jishnu V

മാസ് മസാല സിനിമകളിലൂടെ വിസ്മയിപ്പിച്ച അക്ഷയ് കുമാറിന്റെ പുതിയ ചിത്രമാണ് ബച്ചൻ പാണ്ഡെ'. ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സാജിദ് നാദിയദ്വാലയാണ്. അടുത്ത വർഷം ക്രിസ്മസ് റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനത്തിനോടനുബന്ധിച്ചു പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, നഗ്നമായ നെഞ്ചുമായി മാസ് ലുക്കിൽ അക്ഷയ് ഒരു നുനുചാക്കു പിടിച്ചിരിക്കുന്നതായി കാണാം.ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം അടുത്ത വർഷമാകും ചിത്രീകരണം തുടങ്ങുക.

akshaykumar

1992അഭിനയ ജീവിതം ആരംഭിച്ച അക്ഷയ് കുമാറിന്റെ 132മത്തെ ചിത്രമായാണ് ബച്ചൻ പാണ്ഡെയ്‌ തീയേറ്ററുകളിൽ എത്തുന്നത്. കേസരിയാണ് അക്ഷയ് കുമാറിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 80 കോടി ചിലവിൽ പുറത്തിറങ്ങിയ ചിത്രം 204 കോടിയാണ് നേടിയത്. ശങ്കർ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം 2.oയിലും അക്ഷയ് കുമാർ അഭിനയിച്ചിരുന്നു.

ജഗൻ ശക്തി സംവിധാനം ചെയ്യുന്ന മിഷൻ മംഗല്‍ ആണ് അദ്ദേഹത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. അക്ഷയ് കുമാറിനു പുറമെ വിദ്യ ബാലൻ, താപ്സി പന്നു, സൊനാക്ഷി സിൻഹ, നിത്യ മേനോൻ, ക്രിതി കുൽഹരി, ശർമൻ ജോഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇന്ത്യയുടെ ചൊവ്വ പര്യവേഷണമാണ് പ്രമേയം. ആഗസ്റ്റ് 15ന് ചിത്രം റിലീസിനെത്തും. സൂര്യവംശിയാണ്
നിർമ്മാണത്തിലുള്ള മറ്റൊരു അക്ഷയ് ചിത്രം. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് ബൈക്ക് പിന്തുടരലും ഹെലികോപ്റ്റർ സ്റ്റണ്ടും ചെയ്യുന്ന രണ്ട് ചിത്രങ്ങൾ പുറത്തിറക്കിയിരുന്നു. അജയ് ദേവ്ഗൺ, രൺ‌വീർ സിംഗ് എന്നിവരും അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്.

Read more about: akshay kumar bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X