'260 കോടി വിലയുള്ള പ്രൈവറ്റ് ജെറ്റ് മുതൽ റോൾസ് റോയ്സ് വരെ'; ബോളിവുഡിലെ കോടീശ്വരന്മാരിൽ മുന്നിൽ അക്ഷയ് കുമാറും
ബോളിവുഡ് സിനിമാ മേഖലയിലെ പ്രശസ്തനായ നടന്മാരിൽ ഒരാളാണ് അക്ഷയ് കുമാർ. എൺപതോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 1990കളിൽ ഒരു ആക്ഷൻ നായകനായിട്ടാണ് അക്ഷയ് കൂടുതലും സിനിമകളിൽ അഭിനയിച്ചത്.
അക്കാലത്ത് ആക്ഷൻ നായകനായി വിജയിച്ച ചില ചിത്രങ്ങൾ ഖിലാഡി, മോഹ്ര, സബ്സെ ബഡ ഖിലാഡി എന്നിവയും ഉൾപ്പെടും. പിന്നീട് 2000ൽ ധഡ്‌കൻ, ഏക് രിഷ്ത എന്നീ സിനിമകളിൽ ഒരു റൊമാന്റിക് നായകനായും അക്ഷയ് കുമാർ പ്രത്യക്ഷപ്പെട്ടു.
2001ൽ അഭിനയിച്ച അജ്നബീ എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡും അക്ഷയ് കുമാറിന് ലഭിച്ചിരുന്നു. 2009ൽ ഭാരത സർക്കാറിന്റെ പത്മശ്രീ പുരസ്കാരവും അക്ഷയിയെ തേടിയെത്തി.
ഏറ്റവും കൂടുതൽ ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരം കൂടിയാണ് അക്ഷയ് കുമാർ. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും അദ്ദേഹത്തിന് വലിയ ആരാധകരുണ്ട്. നടൻ ഓൺ-സ്‌ക്രീനിലായാലും ഓഫ് സ്‌ക്രീനിലായാലും ആരാധകർ പ്രിയപ്പെട്ടവൻ കൂടിയാണ്.
ഏത് കഥാപാത്രം ചെയ്യുമ്പോഴും തന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കാൻ അക്ഷയ്കുമാർ ശ്രദ്ധിക്കാറുണ്ട്.

കഥാപാത്രങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന നടനെന്ന വിശേഷണവും അക്ഷയ്ക്കുണ്ട്. മാത്രമല്ല ഏറ്റവും കൂടുതൽ പ്രതിഫം കൈപ്പറ്റുന്ന താരം കൂടിയാണ് അക്ഷയ് കുമാർ.
ബോളിവുഡിലെ കില്ലാടി എന്ന് അറിയപ്പെടുന്ന അക്ഷയ്കുമാറിന്റെ ഉടമസ്ഥതയിൽ നിരവധി ആഢംബര വസ്തുക്കളാണ് ഉള്ളത്.
താരം തന്റെ സമ്പാദ്യങ്ങളിൽ ഏറെ ചിലവഴിക്കുന്നതും ഇത്തരം ആഢംബര വസ്തുക്കൾ വാങ്ങുന്നതിന് വേണ്ടിയാണ്. അവയിൽ ആഢംബര കാറുകൾ മുതൽ കടൽതീരത്തെ അഭിമുഖീകരിച്ച് നിൽക്കുന്ന വിലയേറിയ വില്ലവരെയുണ്ട്.

ആഢംബര കാറുകളോട് അഭിനിവേശമുള്ളതിനാൽ അത് സ്വന്തമാക്കാൻ എത്ര പണം ചിലവഴിക്കാനും അക്ഷയ് കുമാർ തയ്യാറാണ്. അക്ഷയ്കുമാറിന്റെ ഗ്യാരേജ് അടക്കിവാഴുന്ന ആഢംബര വാഹനങ്ങളിൽ ഒന്നാണ് റോൾസ് റോയ്സ് ഫാന്റം സെവൻ എന്ന വാഹനം.
റോൾസ് റോയ്സ് ഫാന്റം സെവൻ മോഡലായ ഈ സൂപ്പർ കോസ്റ്റ്ലി ആഡംബര കാറിന് ഏകദേശം 8.99 കോടി രൂപ മുതൽ 10.48 കോടി വരെ വിലയുണ്ട്.
കാറിന്റെ ഏറ്റവും മികച്ച സവിശേഷത വാഹനത്തിന് ഉള്ളിലെ അതുല്യമായ ലെതർ വർക്കുകളും കാറിൽ വ്യക്തിഗതമായി സ്ഥാപിച്ചിരിക്കുന്ന 1344 സ്റ്റാർലൈറ്റ് ഹെഡ്‌ലൈനുകളുമാണ്.

അക്ഷയ് കുമാറിന് പുറമെ അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, ഷാരൂഖ് ഖാൻ തുടങ്ങിയ ബോളിവുഡ് താരങ്ങൾ റോൾസ് റോയ്സ് ഫാന്റം സ്വന്തമാക്കിയിട്ടുണ്ട്.
1.10 കോടി വിലയുള്ള മെഴ്‌സിഡസ്-ബെൻസ് വിക്ലാസും അക്ഷയ് കുമാറിനുണ്ട്. ഇത് ഒരു സാധാരണ വാനല്ല ഏറ്റവും ആഢംബരപൂർണ്ണവുമായ വാനുകളിൽ ഒന്നാണ്.
അമിതാഭ് ബച്ചൻ, ഹൃതിക് റോഷൻ, ശിൽപ ഷെട്ടി കുന്ദ്ര, ഏക്താ കപൂർ എന്നിവരാണ് വി ക്ലാസ് സ്വന്തമാക്കിയ മറ്റ് ബോളിവുഡ് സെലിബ്രിറ്റികൾ.

മെഴ്‌സിഡസ് ജിഎൽഎസ്, ബെന്റ്ലി കോണ്ടിനെന്റൽ ജിടി, ഹാർലി ഡേവിഡ്സൺ ബൈക്ക്, പോർഷെ കയെൻ കാർ, യമഹ വി മാക്സ്, റേഞ്ച് റോവർ വോഗ് എന്നിവയും ഒരു പ്രൈവെറ്റ് ജെറ്റും അക്ഷയ് കുമാറിന്റെ ഉടമസ്ഥതയിലുണ്ട്.
ഈ സ്വകാര്യ ജെറ്റിന് ഏകദേശം 260 കോടി രൂപ വിലവരും. അദ്ദേഹത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള സ്വത്തുക്കളിൽ ഒന്നാണിത്. സിനിമാ പ്രമോഷൻ വേളയിൽ താരം തന്റെ സ്വകാര്യ വിമാനമാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്.
Recommended Video

ഏകദേശം 80 കോടി രൂപ വിലയുള്ള മനോഹരമായ കടൽത്തീര വില്ലയും നടന്റെ ഉടമസ്ഥതയിലുണ്ട്. ഇവിടെയാണ് അക്ഷയ് കുമാർ കുടുംബത്തോടൊപ്പം താമസിക്കുന്നത്.
ജുഹുവിലെ പ്രൈം ബീച്ചിൽ അറബിക്കടലിന് അഭിമുഖമായാണ് ആഢംബര വില്ല സ്ഥിതി ചെയ്യുന്നത്. ഒരു പൂന്തോട്ടം, ഹോം തിയേറ്റർ, സ്വീകരണമുറി, അടുക്കള, ഡൈനിംഗ് ഏരിയ എന്നിവയെല്ലാം ഈ വില്ലക്കുള്ളിലുണ്ട്. ഭാര്യ ട്വിങ്കിൾ ഖന്നയാണ് ഇന്റീരിയർ ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications