റിലീസിങ്ങിനൊരുങ്ങി അക്ഷയ് കുമാര്‍ ചിത്രം ഗോള്‍ഡ്! കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ

By Midhun

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ സൂപ്പര്‍താരമായി മാറിയ നടനാണ് അക്ഷയ് കുമാര്‍. മാസ് എന്റര്‍ടെയ്നര്‍ ചിത്രങ്ങളിലൂടെയായിരുന്നു നടന്‍ ബോളിവുഡില്‍ കൂടുതലായി തിളങ്ങിയിരുന്നത്. താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കാറുണ്ട്.

സാമൂഹിക പ്രാധാന്യമുളള വിഷയം കൈകാര്യം ചെയ്ത പാഡ്മാന്‍ എന്ന ചിത്രമായിരുന്നു അക്ഷയ് കുമാറിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. പാഡ്മാന് ശേഷം അക്ഷയ്കുമാര്‍ നായകനാവുന്ന പുതിയ ചിത്രമാണ് ഗോള്‍ഡ്. ഒരു ഹിസ്റ്റോറിക്കല്‍ സ്പോര്‍ട്സ് ഡ്രാമയായി ഒരുക്കിയ ചിത്രം കൂടിയാണിത്.

akshay kumar

ഹോക്കിയിലൂടെയുളള ഇന്ത്യയുടെ ആദ്യ ഒളിമ്പിക്ക് ഗോള്‍ഡ് മെഡല്‍ നേട്ടത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ തപന്‍ ദാസ് എന്ന കഥാപാത്രമായിട്ടാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

akshay kumar

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രൂനാല്‍ കപൂര്‍,മൗനി റോയി,വിനീത് കുമാര്‍ സിംഗ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആഗസ്റ്റ് 15നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X