ഗര്‍ഭിണികളായി കരീനയും കിയാരയും! ഗുഡ് ന്യൂസിന്റെ രസകരമായ ട്രെയിലര്‍ പുറത്ത്
ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് ഗുഡ് ന്യൂസ്. റിലീസിങ്ങിനൊരുങ്ങുന്ന സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. കരീന കപൂര്‍, കിയാര അദ്വാനി തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. ഇവര്‍ക്കൊപ്പം ദില്‍ജിത്തും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നു. ഐവിഎഫ് വഴി കുഞ്ഞുങ്ങളുണ്ടാകാന്‍ ആഗ്രഹിക്കുന്ന ദമ്പതിമാരുടെ കഥയാണ് ചിത്രം പറയുന്നത്.

രസകരമായ ഒരു ട്രെയിലറാണ് ഗുഡ് ന്യൂസിന്റെതായി അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കികൊണ്ടാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. രാജ് മെഹ്തയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബര്‍ 27നാണ് ഗുഡ് ന്യൂസ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
കരണ്‍ ജോഹര്‍, അപൂര്‍വ്വ മേത്ത, ഹിരോ യഷ് ജോഹര്‍, ശശാങ്ക് ഖെയ്ത്താന്‍, അരുണ ഭാട്ടിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ധര്‍മ്മ പ്രൊഡക്ഷന്‍സും കേപ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. സീ സ്റ്റുഡിയോസ് അക്ഷയ് കുമാര്‍ ചിത്രം വിതരണത്തിനെത്തിക്കുന്നു.


Click it and Unblock the Notifications