twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടൻ അക്ഷയ് കുമാറിന്റെ ആ ഹോബി കേട്ട് ആരാധകർ ഞെട്ടി, ലോകമെമ്പാടും വീടുകൾ

    |

    ബോളിവിഡിന്റെ ആകാംക്ഷൻ ഹീറോയാണ് അക്ഷയ് കുമാർ. ബോളിവുഡിലാണ് നടൻ സജീവമെങ്കിലും തെന്നിന്ത്യയിലും മികച്ച ആരാധകർ താരത്തിനുണ്ട്. എല്ലാവരുമായി വളരെ മികച്ച ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അക്ഷയ്. നല്ല നടൻ എന്നത് പോലെ മികച്ച ഫാമിലിമാൻ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബോളിവുഡിൽ സജീവമാണ് അക്ഷയ് കുമാർ. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത് അക്ഷയ് കുമാറിന്റെ ആ ഹോബിയാണ്. ആഡംബര വീടുകൾ വാങ്ങിക്കൂട്ടുക എന്നതാണ് നടന്റെ വലിയ വിനോദങ്ങളിൽ ഒന്നത്രേ. വീടുകളോടുള്ള അക്ഷയ് കുമാറിന്റെ പ്രണയം ബോളിവുഡിൽ പ്രസിദ്ധവുമാണ്.

    akshy kumar

    മുംബൈ , ഗോവ,കാനഡ, മൗറിഷ്യസ് എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അദ്ദേഹത്തിന് ഫ്ലാറ്റുകളും വസതികളുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടന്റെ മനോഹരമായ. വീടുകളെ കുറിച്ചാണ്. മനോഹരമായിട്ടാണ് നടൻ വീടുകൾ ഒരുക്കിയിരിക്കുന്നതും. മുംബൈ നഗരത്തിലെ ജൂഹുവില്‍ ആണ് അക്ഷയ് നിലവില്‍ താമസിക്കുന്നത്. നടനോടെപ്പം ഭാര്യ ട്വിങ്കിള്‍ ഖന്നയും മക്കളുമുണ്ട്. വീടിനു ചുറ്റും മരങ്ങളും ചെടികളും കൊണ്ട് നിറഞ്ഞ അക്ഷയ്‌യുടെ മുംബൈയിലെ വീട്. മനോഹരമായ ഔട്ട്‌ഡോര്‍ ഗാര്‍ഡനും ഈ വീടിന്റെ പ്രത്യകതയാണ്.

    ഇതുകൂടാതെ 4.5 കോടി രൂപ വില മതിക്കുന്ന നാല് ഫ്ലാറ്റുകളും നടനുണ്ട്.. മുംബൈയിലെ അന്ധേരിയില്‍ 38 നിലകളുള്ള ആഡംബര പദ്ധതിയിലെ നാല് ഫ്‌ളാറ്റുകളാണ് താരം വാങ്ങിയിരിക്കുന്നത്. ലോകന്‍ഡ് വാല, ബാന്ദ്ര എന്നിവിടങ്ങളില്‍ താരത്തിന് ഡുപ്ലക്‌സ് അപ്പാര്‍ട്ട്‌മെന്റുകളുണ്ട്. അക്ഷയ് കുമാറിന്റെ ഒരു അവധിക്കാല വസതിയാണ് ഗോവയിലെ കാസ ഡി സോള്‍. ഈ പോര്‍ച്ചുഗീസ് സ്‌റ്റൈല്‍ വില്ലവര്‍ഷങ്ങള്‍ക്ക് മുമ്പ് അക്ഷയ് കുമാര്‍ വാങ്ങിയതാണ്. കാനഡയിലും മൗറീഷ്യത്തിലും നടന് വസതികളുണ്ട്.

    Recommended Video

    Abhilash S Kumar Exlcusive Interview | FilmIbeat Malayalam

    അക്ഷയ് കുമാറിന്റെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ കാനഡ, കനേഡിയൻ പൗരത്വവും താരത്തിനുണ്ട്. . സിനിമ അഭിനയം അവസാനിപ്പിച്ച ശേഷം എനിക്ക് കാനഡയിൽ വന്ന് വിശ്രമജീവിതം നയിക്കണമെന്നാണ് ആഗ്രഹം എന്ന് താരം മുൻപ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇവിടെയും അക്ഷയ് ഒരു വീട് വാങ്ങിയിട്ടുണ്ട്.ടോറന്റ്റോയിലാണ് താരത്തിന്റെ ആഡംബര ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. മൗറീഷ്യസിലും അക്ഷയ് കുമാറിനും ട്വിങ്കിള്‍ ഖന്ന ദമ്പതികൾക്ക് ഒരു വസതിയുണ്ട്. എന്നാൽ ഇത് അധികമാര്‍ക്കും അറിയില്ല. മൗറീഷ്യസിലെ ഒരു പ്രശസ്തമായ ബീച്ചിനോട് ചേര്‍ന്നാണ് താരത്തിന്റെ ഈ വസതി സ്ഥിതി ചെയ്യുന്നത് എന്നാണ് റിപ്പോർട്ട് പ്രചരിക്കുന്നത്.

    Read more about: akshay kumar
    English summary
    Akshay Kumar's hobbies include Buying Luxury Homes and apartments,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X