ലോറന്‍സിന്റെ കാഞ്ചന ഇനി ബോളിവുഡിലേക്കും! നായകനായി അക്ഷയ്കുമാര്‍! ഷൂട്ടിംഗിനു തുടക്കമായി
സിനിമാ പ്രേമികളെ ഒന്നടങ്കം ത്രില്ലടിപ്പിച്ച ചിത്രമായിരുന്നു കാഞ്ചന സിരീസ്. രാഘവേന്ദ്ര ലോറന്‍സ് നായക വേഷത്തിലെത്തിയ സിനിമയുടെ എല്ലാ ഭാഗങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അടുത്തിടെയിറങ്ങിയ കാഞ്ചനയുടെ മൂന്നാം ഭാഗവും തിയ്യേറ്ററുകളില്‍ നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും കാഞ്ചന 3 നേട്ടമുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ കാഞ്ചന ബോളിവുഡിലേക്കും റീമേക്ക് ചെയ്യുകയാണ് ലോറന്‍സ്. സൂപ്പര്‍താരം അക്ഷയ്കുമാറാണ് കാഞ്ചന ഹിന്ദിയില്‍ എത്തുമ്പോള്‍ നായകവേഷത്തിലെത്തുന്നത്. രാഘവേന്ദ്ര ലോറന്‍സ് തന്നെ സംവിധാനം ചെയ്യുന്ന സിനിമയില്‍ കിയാര അദ്വാനിയാണ് നായികയായി എത്തുന്നത്.

ലക്ഷ്മി ബോംബ് എന്നാണ് കാഞ്ചനയുടെ ഹിന്ദി പതിപ്പിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗിന് തുടക്കമായതായും അറിയുന്നു. സംവിധായകനും എഴുത്തുകാരനുമായ ഫര്‍ഹാദ് സാംജിയാണ് കാഞ്ചന റീമേക്കിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അക്ഷയ് കുമാറിനും കിയാരയ്ക്കും പുറമെ സിനിമയില്‍ വമ്പന്‍ താരനിര തന്നെ അണിനിരക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











