»   » പതിമൂന്നുകാരന്‍ മകന് ബ്ലാക്ക് ബെല്‍റ്റ്; സന്തോഷം പങ്കുവെച്ച് അക്ഷയ് കുമാര്‍

പതിമൂന്നുകാരന്‍ മകന് ബ്ലാക്ക് ബെല്‍റ്റ്; സന്തോഷം പങ്കുവെച്ച് അക്ഷയ് കുമാര്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ആയോധനകലയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച ബോളിവുഡ് താരമാണ് അക്ഷയ് കുമാര്‍. ഇത് ബോളിവുഡിലെ ആക്ഷന്‍ രംഗങ്ങളില്‍ താരത്തിന് ഏറെ പ്രയോജനപ്പെടുകയും ചെയ്യാറുണ്ട്. അടുത്തിടെ ഐപിഎസ് ട്രെയിനിങ് ക്യാമ്പില്‍ തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് അക്ഷയ് വാര്‍ത്തകളില്‍ സ്ഥാനം നേടിയിരുന്നു.

ഇപ്പോഴിതാ അക്ഷയ് കുമാറിന്റെ മാര്‍ഗം പിന്തുടര്‍ന്ന് മകന്‍ ആരവും ആയോധനകലയില്‍ പ്രാവീണ്യം നേടുകയാണ്. തന്റെ പതിമൂന്നാം വയസില്‍ തന്നെ ആദ്യ ബ്ലാക്ക് ബെല്‍റ്റാണ് ആരവ് സ്വന്തമാക്കിയിരിക്കുന്നത്. മകന്‍ കുഡോ യില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ വാര്‍ത്തയും ചിത്രവും ഇന്‍സ്റ്റഗ്രാമിലൂടെ അക്ഷയ് കുമാര്‍ തന്നെയാണ് പുറത്തുവിട്ടത്.

akshay-kumar

ഇതുവരെ തനിക്ക് ലഭിച്ചതില്‍വെച്ച് ഏറ്റവും മികച്ച സമ്മാനമാണിതെന്നാണ് അക്ഷയ് കുമാറിന്റെ ആദ്യ പ്രതികരണം. ഇത് മകന്റെ ദിവസമാണ്. സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ചില സന്തോഷങ്ങള്‍ വാക്കിലൂടെ വിവരിക്കാന്‍ കഴിയില്ല. അതിലൊന്നാണ് മകന്റെ നേട്ടമെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.

നാലാം വയസുമുതല്‍ അവന്‍ പരിശീലനം നടത്തുന്നുണ്ട്. ഇപ്പോള്‍ 9 വര്‍ഷത്തിനിപ്പുറം അവന്‍ വലിയ നേട്ടമാണ് കരസ്ഥമാക്കിയിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനമാണിത്. സന്തോഷം അടക്കാനാകുന്നില്ല. മകനെക്കുറിച്ച് അഭിമാനിക്കുന്നെന്നും അക്ഷയ് ട്വിറ്ററിലൂടെ പറഞ്ഞു.

English summary
Akshay Kumar’s son gets first degree black belt

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam