ആരാധകര്‍ക്കുമുന്നില്‍ തീകൊളുത്തി അക്ഷയ്കുമാര്‍! ഞെട്ടലോടെ സോഷ്യല്‍ മീഡിയ! ചിത്രങ്ങള്‍ വൈറല്‍! കാണൂ
Recommended Video

ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് അക്ഷയ്കുമാര്‍. അക്ഷയ്കുമാറിന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. മാസ് എന്റര്‍ടെയ്‌നറുകള്‍പ്പൊപ്പം ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുമാണ് നടന്‍ ബോളിവുഡില്‍ മുന്നേറുന്നത്. അടുത്തിടെ രജനീകാന്തിന്റെ 2.0യിലൂടെ തെന്നിന്ത്യന്‍ സിനിമയിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു അക്ഷയ്കുമാര്‍.
കൈനിറയെ സിനിമകളുമായിട്ടാണ് താരം ഇപ്പോഴും ബോളിവുഡില്‍ മുന്നേറുന്നത്. അക്ഷയ്കുമാറിന്റെ എറ്റവും പുതിയ ചിത്രം കേസരി റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ വെബ് സീരിസ് ലോകത്തേക്ക് കൂടി ചുവടുവെക്കാനുളള തയ്യാറെടുപ്പുകളിലാണ് സൂപ്പര്‍താരം. ആരാധകരെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അക്ഷയ്കുമാര്‍ ഇക്കാര്യം അറിയിച്ചിരുന്നത്.

വെബ് സീരിസ് ലോകത്തേക്ക് അക്ഷയ്
ബോളിവുഡില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്നതിനിടെയാണ് വെബ് സീരിസ് രംഗത്തു കൂടി ചുവടുറപ്പിക്കാനായി അക്ഷയ്കുമാര്‍ എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു അക്ഷയ്കുമാര്‍ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നത്. ആരാധകര്‍ക്ക് ഒന്നടങ്കം സര്‍പ്രൈസായി മാറിയിരുന്നു ബോളിവുഡ് സൂപ്പര്‍താരത്തിന്റെ പ്രഖ്യാപനം. പുതിയ ചിത്രം കേസരി തിയ്യേറ്ററുകളിലേക്ക് എത്താനിരിക്കെയാണ് അക്ഷയുടെതായി അപ്രതീക്ഷിത പ്രഖ്യാപനം വന്നിരുന്നത്.

വസ്ത്രത്തില്‍ തീകൊളുത്തി പ്രഖ്യാപനം
ആമസോണ്‍ പ്രൈം വീഡിയോ ഒറിജിനലും അബുദന്തിയ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നൊരുക്കുന്ന വെബ് സീരിസിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ദി എന്‍ഡ് എന്നാണ് സൂപ്പര്‍താരത്തിന്റെ ആദ്യ വെബ് സീരിസ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയാണ് ഇതൊരുക്കുന്നത്. ആക്ഷന്‍ ത്രില്ലറായി അക്ഷയ്കുമാറിന്റെ വെബ് സീരിസ് എത്തും.

വൈറലായി പുതിയ ചിത്രങ്ങള്‍
ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു താന്‍ ആഭിനയിക്കുന്ന ആദ്യ വെബ് സീരിസിന്റെ പ്രഖ്യാപനം അക്ഷയ്കുമാര്‍ നടത്തിയിരുന്നത്. കാണികള്‍ക്ക് മുന്നില്‍ വസ്ത്രത്തില്‍ തീപടര്‍ത്തികൊണ്ടാണ് സ്റ്റേജില്‍ അക്ഷയ്കുമാര്‍ എത്തിയത്. ശരീരമൊട്ടാകെ തീ കൊളുത്തിയ താരം വേദിയിലൂടെ നടന്നു നീങ്ങുകയായിരുന്നു.

അക്ഷയ്കുമാര്‍ തന്നെയായിരുന്നു
വെബ് സീരിസിന്റെ ഉളളടക്കത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് സൂചന നല്‍കും വിധമായിരുന്നു അക്ഷയ് കുമാറിന്റെ പ്രത്യക്ഷപ്പെടല്‍. അക്ഷയ്കുമാര്‍ തന്നെയായിരുന്നു ഈ ചിത്രങ്ങള്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരുന്നത്. നടന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കുളളില്‍ അത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
നടന്റെ ട്വീറ്റ്

വ്യത്യസ്ത തരം പ്രോജക്ടുകള്‍
ബോളിവുഡില്‍ വ്യത്യസ്ത തരം പ്രോജക്ടുകള്‍ എപ്പോഴും ചെയ്യാന്‍ താല്‍പര്യം കാണിക്കാറുളള താരമാണ് അക്ഷയ്കുമാര്‍. സൂപ്പര്‍ താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേവലമൊരു മാസ് ചിത്രം ചെയ്യുന്നതിലുപരി അഭിനയ പ്രാധാന്യമുളള വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് നടന്‍ ബോളിവുഡില്‍ മുന്നേറുന്നത്.


Click it and Unblock the Notifications











