പ്രമോഷന് കോടികള്‍ ചെലവാക്കില്ല, ഒത്തിരി പ്രസ് മീറ്റുകളില്ല; തെന്നിന്ത്യന്‍ സിനിമ സിസ്റ്റമാറ്റിക് !
ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ബോളിവുഡിലെ ഐക്കോണിക് താരമായ അക്ഷയ് കുമാര്‍. ടൈഗര്‍ ഷ്രോഫ്, പൃഥ്വിരാജ് സുകുമാരന്‍, മാനുഷി ചില്ലാര്‍, അലയ എഫ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന് വന്‍ പ്രതീക്ഷയിലാണ് ബോളിവുഡ് ആരാധകര്‍ കാണുന്നത്.
ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരിലൊരാളാണ് ഇദ്ദേഹം എങ്കിലും തുടര്‍ച്ചയായ പരാജയങ്ങള്‍ ഒരിക്കല്‍ കരിയറിനെ ബാധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും കരിയറില്‍ ഉയര്‍ന്ന് വരാനും അക്ഷയ് കുമാറിന് സാധിച്ചു. അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ 2021ല്‍ റിലീസ് ആയ പൊലീസ് ചിത്രം സൂര്യവംശിയാണ് അക്ഷയ്കുമാറിന്റേതായി ഹിറ്റ് നേടിയ ചിത്രം. ചിത്രത്തില് അജയ് ദേവ്ഗണും രണ്‍വീര്‍ സിംഗും പ്രധാന വേഷത്തെ അവതരിപ്പിച്ചിരുന്നു.

വെല്‍കം ടു ദ ജംഗ്ള്‍, സിംഗം എഗൈന്‍ എന്നീ ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റേതായി പുതുതായി റിലീസ് ആകാനുള്ള ചിത്രങ്ങള്‍. അഹ്‌മദ് ഖാന്റെ സംവിധാനത്തിലൊരുങ്ങുന്ന വെല്‍കം ടു ദ ജംഗ്ള്‍ എന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, അര്‍ഷദ് വാഴ്‌സി, രവീണ ടണ്ടന്‍, ലാറ ദത്ത എന്നിവരും അഭിനയിക്കുന്നു. സിംഗം എഗൈനില്‍ അക്ഷയ് കുമാറിനൊപ്പം കരീന കപൂര്‍, അജയ് ദേവ്ഗണ്‍, ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ്, ടൈഗര്‍ ഷ്രോഫ്, അര്‍ജുന്‍ കപൂര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. എപ്പോഴും സൗത്ത് ഇന്ത്യയില്‍ റിലീസ് ആകുന്ന ചിത്രങ്ങളും ബോളിവുഡിലെ ചിത്രങ്ങളും തമ്മില്‍ ഒരു താരതമ്യം വരാറുണ്ട്. ഇപ്പോഴിതാ പഴയ ഒരു അഭിമുഖത്തില്‍ ഇത്തരത്തില്‍ സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളെയും ബോളിവുഡിനെയും താരതമ്യപ്പെടുത്തി എടുത്ത ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അക്ഷയ് കുമാര്‍ പറയുന്ന മറുപടി വീണ്ടും ശ്രദ്ധ പിടിച്ചു പറ്റുകയാണ്. 2018ല്‍ ടോയ്‌ലറ്റ് ഏക് പ്രേം കഥ എന്ന ചിത്രത്തിന്റെ വിജയാഘോഷങ്ങള്‍ക്കിടെയാണ് താരത്തോട് ചോദ്യങ്ങളുണ്ടായത്.
ഹിന്ദി ചിത്രങ്ങളുടെ വിജയ നിരക്ക് ഇപ്പോള്‍ കുറയുന്നത് എന്തുകൊണ്ടാണ് എന്നായിരുന്നു അക്ഷയ് കുമാറിനോട് ചോദിച്ചത്. എന്നാല്‍ താരം മറുപടി പറഞ്ഞത്, ഒരു പക്ഷെ അത് കണ്ടന്റുമായി ബന്ധപ്പെട്ടായിരിക്കാം അത്തരത്തില്‍ ഒരു പ്രശ്‌നം വരുന്നത്. പക്ഷെ അത് ശരിയല്ല എന്നാണ്. വളരെ സിസ്റ്റമാറ്റിക് ആയാണ് ദക്ഷിണേന്ത്യന്‍ സിനിമകള്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ പ്രമോഷന്‍ പരിപാടികള്‍ക്ക് രണ്ട് കോടിയില്‍ കൂടുതല്‍ ചെലവാക്കുന്നില്ല.

അവര്‍ നമ്മള്‍ നടത്തുന്നത് പോലെയുള്ള വലിയ റിയാലിറ്റി ഷോകളോ പ്രസ് മീറ്റുകളോ നടത്തുന്നില്ല. പക്ഷേ അവരും നമ്മളെ പോലെ തന്നെ എല്ലാ ദീപാവലിക്കും പൊങ്കലിനും വലിയ സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ട് എന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
അവരും ആ തീയതികള്‍ നോക്കിയാണ് പടം റിലീസ് ചെയ്യുന്നത്. പക്ഷെ അവര്‍ സിനിമ ഇറക്കുന്നു എന്നുള്ളത് നമുക്ക് ഭീഷണിയല്ല. സിനിമയില്‍ പുതിയ ചില കാര്യങ്ങള്‍ കാണാന്‍ സാധിക്കും. അതായത് നമ്മുടെ സിനിമകള്‍ ദക്ഷിണേന്ത്യയിലും റിലീസ് ചെയ്യുന്നുണ്ട്. അത് ഭീഷണിയാണെന്ന് അവരും ഇതുവരെ പറഞ്ഞിട്ടില്ല എന്നും അക്ഷയ് കുമാര്‍ പറഞ്ഞു.


Click it and Unblock the Notifications