സ്വന്തം ജീവിതം സിനിമയാക്കാന്‍ മാത്രം വിഡ്ഡിയല്ല താനെന്ന് അക്ഷയ് കുമാര്‍

By Midhun

ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ സൂപ്പര്‍താരമായി മാറിയ നടനാണ് അക്ഷയ് കുമാര്‍. താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കാറുണ്ട്. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളിലൂടെയായിരുന്നു നടന്‍ ബോളിവുഡില്‍ കൂടുതലായി തിളങ്ങിയിരുന്നത്. സാമൂഹിക പ്രാധാന്യമുളള വിഷയം കൈകാര്യം ചെയ്ത പാഡ്മാന്‍ എന്ന ചിത്രമായിരുന്നു അക്ഷയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

പാഡ്മാനു ശേഷവും കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ അക്ഷയ്കുമാറിന്റെ ജീവിതം സിനിമയാവുമോ എന്ന ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. സഞ്ജയ് ദത്തിന്റെ ജീവിതകഥ ആസ്പദമാക്കിയുളള സഞ്ജു വന്‍വിജയമായതിന്റെ പശ്ചാത്തലത്തിലാണ് അക്ഷയ്കുമാറിനോട് ഈ ചോദ്യം ചോദിച്ചിരുന്നത്. ചോദ്യത്തിന് ശ്രദ്ധേയമായൊരു മറുപടിയായിരുന്നു അക്ഷയ് കുമാര്‍ നല്‍കിയിരുന്നത്.

അക്ഷയ്കുമാറിന്റെ സിനിമകള്‍

അക്ഷയ്കുമാറിന്റെ സിനിമകള്‍

ബോളിവുഡ് ആരാധകര്‍ ഏറെയിഷ്ടപ്പെടുന്ന നടന്‍ കൂടിയാണ് അക്ഷയ്കുമാര്‍. പ്രണയ ചിത്രങ്ങളിലൂടെ തുടങ്ങിയ നടന്‍ മാസ് എന്റര്‍ടെയ്‌നര്‍ സിനിമകളിലൂടെയായിരുന്നു ബോളിവുഡില്‍ സൂപ്പര്‍താരമായി മാറിയിരുന്നത്. അക്ഷയ് കുമാറിന്റെ ചിത്രങ്ങളെല്ലാം തന്നെ ബോക്‌സ് ഓഫീസില്‍ വലിയ കളക്ഷന്‍ നേടിയവയായിരുന്നു. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലുളള സിനിമകളായിരുന്നു നടന്‍ കൂടുതലായി ചെയ്യാറുണ്ടായിരുന്നത്. റസ്റ്റം എന്ന ചിത്രത്തിലൂടെയായിരുന്നു അക്ഷയ് ആദ്യമായി ദേശീയ പുരസ്‌കാരം നേടിയിരുന്നത്. അടുത്തിടെയിറങ്ങിയ പാഡ്മാന്‍, ടോയ്‌ലെറ്റ് എക് പ്രേം കഥ തുടങ്ങിയ നടന്റെ ചിത്രങ്ങളെല്ലാം തന്നെ പ്രമേയപരമായി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന താരം

കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന താരം

ബോളിവുഡില്‍ കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടന്‍ കൂടിയാണ് അക്ഷയ്കുമാര്‍. അടുത്തിടെയിറങ്ങിയ ഫോര്‍ബ്‌സ് മാഗസിന്റെ ലോക സെലിബ്രിറ്റി പട്ടികയില്‍ അക്ഷയ് ഇടംപിടിച്ചിരുന്നു. ലോകത്ത് എറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന സെലിബ്രിറ്റി പട്ടികയിലായിരുന്നു അക്ഷയും ഇടം പിടിച്ചിരുന്നത്. ബോളിവുഡില്‍ താരമൂല്യം കൂടുതലുളള നടന്‍ കൂടിയാണ് അക്ഷയ് കുമാര്‍. യന്തിരന്‍ 2വിലെ അഭിനയത്തിന് വലിയ പ്രതിഫലമായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്നും അക്ഷയ് കുമാര്‍ വാങ്ങിയിരുന്നത്.

ജീവചരിത്ര സിനിമകളുടെ സമയം

ജീവചരിത്ര സിനിമകളുടെ സമയം

അടുത്തിടെ നടന്ന ഒരഭിമുഖത്തിലായിരുന്നു അക്ഷയുടെ ജീവിതം സിനിമയാകുമോ എന്ന ചോദ്യം നടന്‍ നേരിട്ടത്. ജീവചരിത്ര സിനിമകള്‍ കൂടുതലായി വരുന്ന പ്രവണതയാണ് ഇപ്പോള്‍ ബോളിവുഡിലുളളത്. സഞ്ജയ് ദത്തിന്റൈ ജീവിത കഥയെ ആസ്പദമാക്കിയുളള സഞ്ജു ബോക്‌സ് ഓഫീസില്‍ വലിയ നേട്ടം ഉണ്ടാക്കിയിരുന്നു. സഞ്ജയ് ദത്തിന്റെ സംഭവ ബഹുലമായ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറായിരുന്നു നായകനായത്. സഞ്ജുവിന്റെ വന്‍വിജയത്തെ തുടര്‍ന്ന് ബോളിവുഡില്‍ നിരവധി ജീവചരിത്ര സിനിമകളുടെ ചര്‍ച്ചകള്‍ നടന്നിരുന്നു. അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ പറഞ്ഞ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു.

തന്റെ ജീവിതം സിനിമയാക്കില്ലെന്ന് അക്ഷയ്

തന്റെ ജീവിതം സിനിമയാക്കില്ലെന്ന് അക്ഷയ്

അഭിമുഖത്തില്‍ തന്റെ ജീവിതം ഒരിക്കലും സിനിമയാക്കില്ലെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. എന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമയെടുത്താല്‍ താന്‍ സ്വയം വിഡ്ഡിയാകുമെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. ഒരിക്കല്‍ പോലും അങ്ങനെ ചിന്തിച്ചിട്ടില്ല. റിയല്‍ ഹീറോകളുടെ ജീവിതം സിനിമയാക്കാനാണ് ആഗ്രഹിക്കുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ച് ഒരു പുസ്തവും എഴുതില്ലെന്നും അക്ഷയ് കുമാര്‍ പറയുന്നു.

വ്യത്യസ്ത സിനിമകള്‍ വരണം

വ്യത്യസ്ത സിനിമകള്‍ വരണം

സഞ്ജു ഹിറ്റായതോടെ ജീവചരിത്ര സിനിമകള്‍ക്ക് പിന്നാലെയാണ് എല്ലാവരുമെന്ന് അക്ഷയ് കുമാര്‍ പറയുന്നു. ഒരു പ്രമേയത്തെ ആസ്പദമാക്കിയുളള സിനിമ വിജയിച്ചാല്‍ പിന്നെ എല്ലാവരും അതിനു പുറകെയാണ്. എന്നാല്‍ വ്യത്യസ്ത സിനിമകള്‍ എല്ലായ്‌പ്പോഴും വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അക്ഷയ് കുമാര് അഭിമുഖത്തില്‍ പറഞ്ഞു.

ഗോള്‍ഡ് എന്ന ചിത്രം

ഗോള്‍ഡ് എന്ന ചിത്രം

ഹിസ്റ്റോറിക്കല്‍ സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കുന്ന ഗോള്‍ഡ് എന്ന സിനിമയാണ് അക്ഷയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ഹോക്കിയിലൂടെയുളള ഇന്ത്യയുടെ ആദ്യ ഒളിമ്പിക്ക് ഗോള്‍ഡ് മെഡല്‍ നേട്ടത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ തപന്‍ ദാസ് എന്ന കഥാപാത്രമായിട്ടാണ് അക്ഷയ് കുമാര്‍ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X