മകള്‍ അന്ന് പറഞ്ഞ കാര്യം എന്നെ തകര്‍ത്ത് കളഞ്ഞു! വികാരധീനനായി അക്ഷയ് കുമാര്‍
ബോളിവുഡില്‍ ആരാധകര്‍ ഏറെയുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അക്ഷയ് കുമാര്‍. താരമൂല്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴും മുന്‍പില്‍ തന്നെയാണ് അക്ഷയുടെ സ്ഥാനം. ബോളിവുഡിലെ ഖാന്‍ ത്രയങ്ങള്‍ക്കൊപ്പം തന്നെ നടന്റെ ചിത്രങ്ങള്‍ കാണാനും ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ കുടുംബവുമായി ബന്ധപ്പെട്ട് അക്ഷയ്കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

തങ്ങളുടെ സ്വകാര്യതയിലേക്ക് പാപ്പരാസികള്‍ ഇടിച്ചുകയറുന്നതിനെതിരെ ക്ഷോഭിച്ചുകൊണ്ടാണ് നടന്‍ എത്തിയിരുന്നത്. കുടുംബവുമായി ഒന്നിച്ച് പുറത്തിറങ്ങാമെന്ന് വിചാരിച്ചാല്‍ അപ്പോള്‍ മകള്‍ വിസമ്മതിക്കുമെന്ന് അക്ഷയ് പറയുന്നു. അടുത്തിടെ ഇതേപറ്റി മകളോട് ചോദിച്ചപ്പോള്‍ ഫ്‌ളാഷ് ലൈറ്റുകളെ പേടിയാണെന്നാണ് അവള്‍ പറഞ്ഞത്. ഇത് തന്നെ തകര്‍ത്തു കളഞ്ഞു. മകളുടെ അവസ്ഥയോര്‍ത്ത് തനിക്ക് ദേഷ്യവും സങ്കടവുമെല്ലാം വരുന്നുവെന്നും അക്ഷയ് പറയുന്നു
ആറു വയസുളള മകള്‍ക്കു പുറമെ മകനും ഇതേപോലെ പ്രശ്‌നങ്ങളുണ്ട്. ഞങ്ങള്‍ക്കൊപ്പം സിനിമയ്ക്ക് പോലും അവന്‍ വരാറില്ല. താരങ്ങളെന്ന നിലയില്‍ സ്വകാര്യത നഷ്ടപ്പെടുന്നതില്‍ ആകുലത ഇല്ലെന്ന് അക്ഷയ് കുമാര്‍ പറയുന്നു. എന്നാല്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അങ്ങനെ അല്ല. അവര്‍ ലൈംലൈറ്റില്‍ വരാന്‍ ആഗ്രഹിക്കാത്ത കാലം വരെ അവരെ വെറുതെ വിടണം.
ഇന്‍സ്റ്റഗ്രാമില്‍ മകനെ വിമര്‍ശിക്കുന്നവര്‍ക്കും അക്ഷയ് മറുപടി നല്‍കിയിരുന്നു. കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്നവര്‍ ഒന്നോര്‍ക്കുക, നിങ്ങളുടെ മക്കളോട് ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യുന്നത് സഹിക്കാന്‍ കഴിയുമോ. കുഞ്ഞുങ്ങളെയും കൗമാരക്കാരെയും പരിഹസിക്കുന്നവരോട് എന്തുപറയണം എന്നറിയില്ല. ഒരു രക്ഷിതാവെന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ തനിക്ക് ആകുലതകളുണ്ടെന്നും അക്ഷയ്കുമാര്‍ വ്യക്തമാക്കി.


Click it and Unblock the Notifications











